ഓസ്ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് വില്ലനായത് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. ഇന്നിങ്സിലെ രണ്ടാം പന്തില്‍ തന്നെ പൃഥ്വി ഷായെ കൂടാരം കയറ്റി ഇന്ത്യയെ ഞെട്ടിച്ച സ്റ്റാര്‍ക്ക് സന്ദര്‍ശകരുടെ സ്കോറിങ് വേഗത നിര്‍ണയിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. 30 ഓവറുകള്‍ക്ക് ശേഷമാണ് ഇന്ത്യയ്ക്ക് 50 റണ്‍സ് കണ്ടെത്താന്‍ സാധിച്ചത്. എന്നാല്‍ അഡ്ലെയ്ഡില് കോഹ്ലിയുടെ രക്തം വീഴാനും സ്റ്റാര്‍ക്ക് കാരണമായി.
തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായ ഇന്ത്യയെ ചേതേശ്വര്‍ പുജാരയ്ക്കൊപ്പം ചേര്‍ന്ന് കരകയറ്റുന്നതിനിടയിലാണ് സ്റ്റാര്‍ക്കിന്റെ പന്ത് കോഹ്ലിയുടെ കയ്യില്‍ പരുക്കേല്‍പ്പിച്ചത്. 43-ാം ഓവറില്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ഷോര്‍ട്ട് ബോള്‍ കോഹ്ലിയുടെ കയ്യില്‍ തട്ടുകയായിരുന്നു. അസാധാരണ വേദനയാണെന്ന് വ്യക്തമാക്കുംവിധം കോഹ്ലി കൈ കൊടയുന്നത് കാണാമായിരുന്നു.
അണിഞ്ഞിരുന്ന ബാറ്റിങ് ഗ്ലൗ അഴിച്ചപ്പോഴാണ് വലതു തള്ളവിരലില്‍ നിന്നും രക്തം വരുന്നത് കണ്ടത്. മത്സരം നിര്‍ത്തിവച്ചു ഇന്ത്യന്‍ ഫിസിയോ എത്തി പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷമാണ് കോഹ്ലി ബാറ്റിങ് പുഃനരാരംഭിച്ചത്.
ഇതിന് ശേഷവും ബാറ്റിങ് തുടര്‍ന്ന ഇന്ത്യന്‍ നായകന് ക്രീസില്‍ നിലയുറപ്പിച്ച് ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. പുജാരയും പുറത്തായതോടെ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത കോഹ്ലി ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പുറത്തായത്. 180 പന്തില്‍ എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന് കോഹ്ലിയുടെ പ്രതീക്ഷകള്‍ക്ക് രണ്ടാം പന്തില്‍ തന്നെ തിരിച്ചടി കിട്ടി. അക്കൗണ്ട് തുറക്കാന്‍ വിടാതെ പൃഥ്വി ഷായുടെ വിക്കറ്റ് സ്റ്റാര്‍ക്ക് തെറിപ്പിച്ചു. 17 റണ്‍സെടുത്ത മായങ്കിനെ കമ്മിന്‍സ് പുറത്താക്കുമ്ബോള്‍ ഇന്ത്യന്‍ ടീം സ്കോര്‍ 32ല്‍ എത്തിയതെയുള്ളു. നായകന് കോഹ്ലിയെ കൂട്ടുപിടിച്ച് ചേതേശ്വര്‍ പുജാര രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ക്രീസില്‍ നിലയുറപ്പിക്കാന്‍ സാധിച്ചില്ല. 160 പന്തില്‍ 43 റണ്‍സെടുത്ത പുജാരയെ ലിയോണ്‍ ലബുഷെയ്നിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു.