ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

: കല്ലറ മുത്തുവിളയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം മുതുവിള അരുവിപ്പുറത്താണ് സംഭവം. കല്ലറയിൽ നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക്‌ വന്ന അഫ്‌സാന ബസ്സും എതിരെ വന്ന കൊട്ടാരക്കര സ്വദേശിയുടെ കാറുമാണ് ഇടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും എയർ ബാഗ് ഉണ്ടായിരുന്നതിനാൽ കാർ ഡ്രൈവർക്ക് ഗുരുതര പരിക്കില്ലെന്നാണ് വിവരം. ബസ് യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റതായും അവരെ തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായും നാട്ടുകാർ അറിയിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു.

"ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്"

വെഞ്ഞാറമൂട്ടില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു

വെഞ്ഞാറമൂട്ടില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു.രണ്ടു പേർക്ക് ഗുരുതര പരിക്ക്.കാർ യാത്രികനായ തട്ടത്തുമല ശ്രീ ഉദയമൻകാവ് ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻറ് വള്ളൂർ ആർ.ടി.ഹൗസിൽ രവീന്ദ്രൻ (60) ആണ് മരിച്ചത്, വള്ളൂർ സ്വദേശികളായ സുരേഷ് (51), മനു (33) എന്നിവർക്കാണ് പരിക്കുപറ്റിയത്.ഇന്നലെ പുലർച്ചെ 7.30 ന് ദേശീയ പാതയിൽ വെഞ്ഞാറമൂട് മുസ്ലിം ജുമാ മസ്ജിത്തിന് മുൻവശത്ത് വച്ചായിരുന്നു അപകടം. കിളിമാനൂർ ഭാഗത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വരുകയായിരുന്ന കാറിൽ എതിർദിശയിൽ വരുകയായിരുന്ന പിക് അപ് നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു . ക്യാബിനുള്ളിൽ കുടുങ്ങിയവരെ പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. വെഞ്ഞാറമൂട് ഫയർഫോഴ്സും നാട്ടുകാരും പോലീസും ഏറെ പണിപ്പെട്ടായിരുന്നു…

"വെഞ്ഞാറമൂട്ടില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു"

വെഞ്ഞാറമൂട്ടില്‍ മകനൊപ്പം സ്‌ക്കൂട്ടറില്‍ വരവെ സ്വകാര്യ ബസിടിച്ച് ഗ്രഹനാഥന്‍ മരിച്ചു.മകന് ഗുരുതര പരുക്ക്

വെഞ്ഞാറമൂട്. മകനൊപ്പം സ്‌ക്കൂട്ടറില്‍ വരവെ സ്വകാര്യ ബസിടിച്ച് ഗ്രഹനാഥന്‍ മരിച്ചു. വെഞ്ഞാറമൂട് മുക്കന്നൂരിന് സമീപം രാത്രിയോടെയായിരുന്നു അപകടം. വലിയകട്ടയ്ക്കാല്‍ ഗണപതിപുരം ആനൂര്‍ വീട്ടില്‍ രവീന്ദ്രന്‍ നായര്‍65 ആണ് മരിച്ചത്. മകന്‍ കുട്ടനെന്ന് വിളിക്കുന്ന രതീഷ് 25ന് സാരമായി പരുക്കേറ്റു. ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും വന്ന സംഗീത എന്ന സ്വകാര്യ ബസ്സാണ് ഇവരെ ഇടിച്ചത്. രവീന്ദ്രന്‍ സംഭവസ്ഥലത്ത്വച്ച് തന്നെ മരിച്ചു. . മുക്കുന്നൂരില്‍ ചായക്കട നടത്തിവരുകയായിരുന്നു രവിന്ദ്രന്‍. കട അടച്ച ശേഷം മകനൊപ്പം വിട്ടിലേയ്ക്ക് മടങ്ങവെയായിരുന്നു അപകടം. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെയും മകനെയും നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രവീന്ദ്രന്‍ മരണമടയുകയായിരുന്നു.സുധഭാര്യയും മിനി മകളുമാണ്.

"വെഞ്ഞാറമൂട്ടില്‍ മകനൊപ്പം സ്‌ക്കൂട്ടറില്‍ വരവെ സ്വകാര്യ ബസിടിച്ച് ഗ്രഹനാഥന്‍ മരിച്ചു.മകന് ഗുരുതര പരുക്ക്"

കൊല്ലപ്പെട്ട യുവാവും പെൺകുട്ടിയും പ്രണയത്തിലായിരുന്നു..?ആലപ്പുഴയിലെ കൊലപാതകത്തിനു പിന്നിലെ യഥാർത്ഥ കാരണമെന്ത്

മകളെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ആലപ്പുഴ വാടയ്ക്കൽ അറുകൊലശേരിയിൽ സാബുവിന്റെ മകൻ കുര്യാക്കോസ് എന്ന സജിയെ (20) വാടയ്ക്കൽ വേലിയകത്തു വീട്ടിൽ സോളമൻ (45) കുത്തിക്കൊന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളം അറിഞ്ഞത്. എന്നാൽ, സോളമന്റെ മകളും കൊല്ലപ്പെട്ട കുര്യാക്കോസും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇതറിഞ്ഞ സോളമൻ കലിമൂത്ത് യുവാവിനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് സോഷ്യൽ മീഡിയകളിൽ ഒരു വിഭാഗം പറയുന്നു. സംഭവത്തിൽ സോളമനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച സജിയും കസ്റ്റഡിയിലായ സോളമനും ബന്ധുക്കളാണ്. ഞായറാഴ്ച ഉച്ചയോടെയാണു കുര്യാക്കോസിനെ സോളമൻ ആക്രമിച്ചത്. സോളമന്റെ മകളെ കുര്യാക്കോസ് ശല്യപ്പെടുത്തുകയും പ്രണയാഭ്യർഥന നടത്തുകയും ചെയ്തിരുന്നുവെന്നാണ് സംഭവത്തിൽ പൊലീസ് പറയുന്നത്. പലതവണ താക്കീത് നൽകിയെങ്കിലും ശല്യപ്പെടുത്തൽ തുടർന്നെന്നാണ് സോളമൻ പൊലീസിനു നൽകിയ മൊഴി. ഞായറാഴ്ചയും…

"കൊല്ലപ്പെട്ട യുവാവും പെൺകുട്ടിയും പ്രണയത്തിലായിരുന്നു..?ആലപ്പുഴയിലെ കൊലപാതകത്തിനു പിന്നിലെ യഥാർത്ഥ കാരണമെന്ത്"

‘കുഞ്ഞുടുപ്പിട്ടു നടക്കുന്നതുകൊണ്ട്, ഇപ്പ കിട്ടും എന്നുകരുതി മെസഞ്ചറില്‍ തള്ളി കയറേണ്ട’; ഭര്‍ത്താവില്‍ നിന്നും സെക്‌സില്‍ പരിപൂര്‍ണ്ണ തൃപ്തയുമാണ് ഞാന്‍..വൈറലായി യുവതിയുടെ കുറിപ്പ്‌

കുഞ്ഞുടുപ്പിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുമ്പോള്‍ പാഞ്ഞടുക്കുന്ന ഞരമ്പന്മാര്‍ക്ക് മറുപടിയുമായി യുവതിയുടെ കുറിപ്പ്. ജോമോള്‍ ജോസഫ് എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ ഇത്തരക്കാരെ കണക്കിന് കൊട്ടിയിരിക്കുന്നത്. രാത്രി പത്തുമണി കഴിഞ്ഞാല്‍ പച്ച ലൈറ്റ് കത്തി മെസഞ്ചര്‍ കിടക്കുന്നത് കാണുമ്പോള്‍, കുറെപ്പേരൊന്നിച്ചൊരു വരവാണെന്നും എന്നെ ഉറക്കാതെ എന്റെ മെസഞ്ചറിന്റെ പച്ച ലൈറ്റ് അണയാതെ അവര്‍ക്കൊന്നും ഉറക്കം വരാത്ത അവസ്ഥ അതി ഭീകരമാണെന്നും ജോമോള്‍ കുറിക്കുന്നു. കുഞ്ഞുടുപ്പിട്ടു നടക്കുന്നതുകൊണ്ട്, എന്നെ ഇപ്പ കിട്ടും ഇപ്പ കിട്ടും എന്ന് കരുതിയാണ് പലരുടേയും തളളിക്കയറിയുള്ള ഈ വരവ് എങ്കില്‍, അങ്ങനെ കിട്ടുന്ന ഒരു സാധനമല്ല ഞാന്‍ എന്ന് പറയാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്ന് ജോമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിലെ ചില ഭാഗങ്ങള്‍ ഞാന്‍…

"‘കുഞ്ഞുടുപ്പിട്ടു നടക്കുന്നതുകൊണ്ട്, ഇപ്പ കിട്ടും എന്നുകരുതി മെസഞ്ചറില്‍ തള്ളി കയറേണ്ട’; ഭര്‍ത്താവില്‍ നിന്നും സെക്‌സില്‍ പരിപൂര്‍ണ്ണ തൃപ്തയുമാണ് ഞാന്‍..വൈറലായി യുവതിയുടെ കുറിപ്പ്‌"

ആറ്റുകാല്‍ പൊങ്കാല 20ന്

  ആറ്റുകാല്‍ പൊങ്കാല ഈ മാസം 20 ന് നടക്കും. 12 ന് പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. ഏകദേശം 40 ലക്ഷത്തോളം വരുന്ന ഭക്തര്‍ ഇത്തവണ പൊങ്കാലയിടാന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും 2009 ലെ ഗിന്നസ് റെക്കോഡ് തിരുത്തുകയാണ് ലക്ഷ്യമെന്നും ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. 12 ന് വൈകിട്ട് 6.30 ന് നടക്കുന്ന സ്‌റ്റേജ് പരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം മമ്മൂട്ടി നിര്‍വഹിക്കും. അംബ, അംബിക, അംബാലിക എന്നിങ്ങനെ മൂന്ന് സ്‌റ്റേജുകളിലായിട്ടാണ് കലാപരിപാടികള്‍ നടക്കുക. ചടങ്ങില്‍ പാലിയം ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ എം ആര്‍ രാജഗോപാലിന് ആറ്റുകാല്‍ അംബാ പുരസ്‌കാരം നല്‍കി ക്ഷേത്രം ട്രസ്റ്റ് ആദരിക്കും.

"ആറ്റുകാല്‍ പൊങ്കാല 20ന്"

കൊച്ചിയില്‍ പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരി പിടിയില്‍

കാലടി: ക്യാന്‍സര്‍ ബാധിച്ച പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിനാല്കാരി പൊലീസ് പീടിയില്‍.ചോദ്യം ചെയ്യലില്‍ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം. സംഭവം നടന്നത് കൊച്ചിയില്‍.യുവതി റിമാന്‍ഡില്‍. തിരുവനന്തപുരം നെയ്യാറ്റില്‍കര സ്വദേശിയായ അമ്മയും മകനും ചികിത്സയുടെ ഭാഗമായാണ് എറണാകുളത്ത് സുഹൃത്തുക്കളായ ദമ്പതികള്‍ക്കൊപ്പം താമസമാരംഭിച്ചത്.മകന്റെ രോഗവിവരം അറിഞ്ഞ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിനാല്‍ പന്ത്രണ്ട്കാരനായ മകനെയും കൂട്ടി അമ്മ ഒറ്റക്കാണ് ജീവിതം തള്ളി നീക്കുന്നത്.ഇതിനിടയിലാണ് ചികിത്സ സൗകര്യത്തിനായി സുഹൃത്തുക്കള്‍ക്കൊപ്പം താമസമാരംഭിച്ചത്. വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം മാത്രമായ ദമ്പതികളോടൊപ്പം നിര്‍ത്തിയാണ് ഈ അമ്മ മിക്കപോഴും ജോലിക്ക് പോകുന്നതും.അങ്ങനെയിരിക്കെ അമ്മക്ക് പനി പിടിപെട്ട് ആശുപത്രിയില്‍ ആയതോടെ മകന്‍ ദമ്പതികള്‍ക്കൊപ്പം ഒറ്റക്കായി.പിന്നീട് അമ്മ ആശുപത്രി വിട്ടു വന്ന് കുറച്ച് ദിവസം കഴിഞ്ഞ് മകന്റെ ശരീരം പഴുത്ത് പൊട്ടുന്നത്…

"കൊച്ചിയില്‍ പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരി പിടിയില്‍"

കടുത്ത ചൂട്‌;ബീച്ചുകളില്‍ ശരീരം തണുപ്പിക്കാന്‍ നഗ്നരായി ജനങ്ങള്‍

തണുത്ത രാജ്യമെന്ന ഖ്യാതിയുള്ള ഓസ്‌ട്രേലിയ ഇപ്പോള്‍ കടുത്ത ചൂടിനെ നേരിടുകയാണ്. റോഡുകള്‍ വര്‍ധിച്ച ഊഷ്മാവില്‍ ഉരുകിയൊലിക്കുകയും മൃഗങ്ങള്‍ ചത്ത് വീഴുകയും ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ താപനില 48 ഡിഗ്രി സെല്‍ഷ്യസിന് മേലേക്കാണ് കുതിച്ച് കയറിയിരിക്കുന്നത്. ന്യൂ സൗത്ത് വെയില്‍സിലെ നൂന അടക്കമുള്ള നിരവധി പട്ടണങ്ങളില്‍ താപനില 35 ഡിഗ്രിക്ക് മുകളിലേക്ക് പോയിട്ടുണ്ട്. സെന്‍ട്രല്‍ സിഡ്‌നിയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് താപനില 30 ഡിഗ്രിക്ക് മുകളിലേക്ക് പോയിരിക്കുന്നത്. സൗത്ത് ഓസ്‌ട്രേലിയയില്‍ താപനില 49 ഡിഗ്രിയായി കുതിച്ചുയര്‍ന്നിരുന്നു. കാലാവസ്ഥ ഇത്തരത്തില്‍ പ്രതികൂലമാകുന്ന പശ്ചാത്തലത്തില്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റുകളും ബ്യൂറോ ഓഫ് മെറ്റീരിയോളജിയും കാലാവസ്ഥാ മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. പ്രതികൂലമായ കാലാവസ്ഥയില്‍ വാഹനങ്ങളോടിക്കുമ്പോള്‍ വളരെ കരുതല്‍ പാലിക്കേണ്ടതുണ്ടെന്നും അധികൃതര്‍…

"കടുത്ത ചൂട്‌;ബീച്ചുകളില്‍ ശരീരം തണുപ്പിക്കാന്‍ നഗ്നരായി ജനങ്ങള്‍"

കസേരയില്‍ഇരിക്കുന്ന നിലയില്‍ മൃതദേഹം, തൂങ്ങിയ കയര്‍ മറ്റൊരിടത്ത്: ദുരൂഹമായി യുവതിയുടെ മരണം

കാടാച്ചിറ പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. പാലയാട്ടെ നിഷ(36)യാണ് മരിച്ചത്. ഭര്‍ത്താവുമായി ബന്ധം വേര്‍പിരിഞ്ഞ നിഷ മക്കളുമായി ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിക്കുകയാണ്. സ്‌കൂള്‍ കഴിഞ്ഞു വന്ന കുട്ടികള്‍ അമ്മയെ കണ്ടില്ല. വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. നാട്ടുകാരും എടക്കാട് പോലീസും ചേര്‍ന്ന് ബുധനാഴ്ച രാത്രി 12-ഓടെ വാതില്‍ പൊളിച്ചാണ് അകത്തു കടന്നത്. കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. എന്നാല്‍ തൂങ്ങിയ കയറും മറ്റും കണ്ടത് മറ്റൊരു മുറിയിലായിരുന്നു. സംഭവത്തിലെ ദുരൂഹത കാരണം പോലീസ് വിശദാന്വേഷണം നടത്തി. വ്യാഴാഴ്ച രാവിലെ ഡോഗ് സ്‌ക്വാഡ്, വിരലടയാളവിദഗ്ധര്‍, ഫൊറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. പോലീസ് നായ…

"കസേരയില്‍ഇരിക്കുന്ന നിലയില്‍ മൃതദേഹം, തൂങ്ങിയ കയര്‍ മറ്റൊരിടത്ത്: ദുരൂഹമായി യുവതിയുടെ മരണം"

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹ്യചെയ്ത കേസില്‍ 10 വര്‍ഷത്തിന് ശേഷം വടപ്പാറ സ്വദേശിയായ അധ്യാപകനും അമ്മയ്ക്കും ഒന്‍പത് വര്‍ഷം തടവ് ശിക്ഷ

തിരുവനന്തപുരം  ചെമ്പഴന്തി സ്‌മിത ഭവനിൽ സ്മിത എസ്.നായരെ സ്ത്രീധനത്തിനു വേണ്ടി പീഡിപ്പിച്ച് ആത്മഹത്യയിലേക്കു നയിച്ചെന്ന കേസിൽ ഭർത്താവിനും അമ്മായിയമ്മയ്ക്കും തടവും പിഴയും ശിക്ഷ. അധ്യാപകൻ കൂടിയായ വട്ടപ്പാറ പള്ളിവിള വീട്ടിൽ പദ്മകുമാറിനും അമ്മ ശ്യാമളയ്ക്കുമാണ് 9 വർഷം തടവും 50,000 രൂപ പിഴയും അഡീഷനൽ സെഷൻസ് കോടതി വിധിച്ചത്. 2004ലാണ് ചെമ്പഴന്തി സ്വദേശി സ്മിതയും വട്ടപ്പാറ സ്വദേശി പദ്മകുമാറും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് നാലാം വർഷം ഭർതൃവീട്ടിൽ സ്മിത തൂങ്ങി മരിച്ചു. ഭർത്താവ് പദ്മകുമാറും ഭർത്താവിന്‍റെ അമ്മ ശ്യാമളയും നിരന്തരം നടത്തിയ ശാരീരിക, മാനസിക പീഡനങ്ങളാണ് സ്തിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ. 135പവനും 3 ലക്ഷം രൂപയും…

"സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹ്യചെയ്ത കേസില്‍ 10 വര്‍ഷത്തിന് ശേഷം വടപ്പാറ സ്വദേശിയായ അധ്യാപകനും അമ്മയ്ക്കും ഒന്‍പത് വര്‍ഷം തടവ് ശിക്ഷ"