ലക്‌നൗ: അയോദ്ധ്യയിലെ രാംലല്ല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കനത്ത സുരക്ഷയിലാണ് അദ്ദേഹം ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തിയത്. ക്ഷേത്രത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിലയിരുത്തി.
രാം കഥാ പാര്‍ക്ക്, രാം കഥാ ഗ്യാലറി, ഭജന്‍ സന്ധ്യാ സ്ഥല്‍ തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം അദ്ദേഹം അവലോകനം ചെയ്തു. അയോദ്ധ്യാ നഗരത്തിന്റെ വികസനമാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അയോദ്ധ്യയിലെ റോഡുകളുടെ വികസനം, പാര്‍ക്കിംഗ് ഏരിയകളുടെ നിര്‍മ്മാണം, ബസ് സ്റ്റോപ്പുകളും റെയില്‍വേ സ്റ്റേഷനുകളും നവീകരിക്കല്‍ എന്നിവയെല്ലാം സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇതിനായുള്ള നടപടികളും സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു കഴിഞ്ഞു. നിലവിലുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം അയോദ്ധ്യയെ സോളാര്‍ നഗരമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.