‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയന്‍ നമ്ബ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അന്തരിച്ച സച്ചിയുടെ അയ്യപ്പനും കോശിയും റിലീസ് ചെയ്ത് ഒരു വര്‍ഷം തികയുന്ന വേളയില്‍ വേളയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

സച്ചിയുടെ പ്രിയപ്പെട്ട ഓര്‍മകളില്‍ എന്ന് പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാന സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന്‍ നമ്ബ്യാര്‍.ജി.ആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ.

പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ആണ്. ഉര്‍വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്തീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുമ്ബോള്‍ ജേക്‌സ് ബിജോയ് ആണ് സംഗീതം. ബാദുഷ എന്‍.എം ആണ് പ്രോജക്‌ട് ഡിസൈനര്‍. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിംങ്.