സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്കാണ് കോവിഡ് സ്ഥീരകരിച്ചത്. 5603 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 335 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5948 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ മൂന്ന് ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് പരിശോധനകള്‍ കുറവാണ്. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,517 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്.
ഇന്ന് കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. 824 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ ഇന്ന് അറുന്നൂറിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം – 671, കോഴിക്കോട് – 663, കോട്ടയം – 639 എന്നിങ്ങനെയാണ് ഈ ജില്ലകളിലെ പ്രതിദിന രോഗബാധ. പത്തനംതിട്ട ( 570)
എറണാകുളം(558) ജില്ലകളില്‍ ഇന്ന് അഞ്ഞൂറിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 67 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
കേരള കോവിഡ് -19 ട്രാക്കർ- സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 6075 പേര്‍ക്ക്. അതേസമയം ചികിത്സയിലായിരുന്ന 5948 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 67,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,96,668 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 80 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
കൊല്ലം – 824
മലപ്പുറം – 671
കോഴിക്കോട് – 663
കോട്ടയം – 639
പത്തനംതിട്ട – 570
എറണാകുളം – 558
തിരുവനന്തപുരം – 442
തൃശൂര്‍ – 421
ആലപ്പുഴ – 368
കണ്ണൂര്‍ – 254
വയനാട് – 212
ഇടുക്കി – 207
പാലക്കാട് – 159
കാസര്‍ഗോഡ് – 87
ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കില്‍ വീണ്ടും വര്‍ധനവ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 65,517 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,00,96,326 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3867 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
5603 സമ്ബര്‍ക്ക രോഗികള്‍; 27 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5603 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 335 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. കൊല്ലം 812, മലപ്പുറം 645, കോഴിക്കോട് 653, കോട്ടയം 594, പത്തനംതിട്ട 521, എറണാകുളം 524, തിരുവനന്തപുരം 358, തൃശൂര്‍ 408, ആലപ്പുഴ 350, കണ്ണൂര്‍ 187, വയനാട് 198, ഇടുക്കി 198, പാലക്കാട് 83, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 6, തൃശൂര്‍, കണ്ണൂര്‍ 4 വീതം, തിരുവനന്തപുരം, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, എറണാകുളം 2, കൊല്ലം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 525
കൊല്ലം – 552
പത്തനംതിട്ട – 224
ആലപ്പുഴ – 257
കോട്ടയം – 709
ഇടുക്കി – 354
എറണാകുളം – 726
തൃശൂര്‍ – 398
പാലക്കാട് – 252
മലപ്പുറം – 670
കോഴിക്കോട് – 623
വയനാട് – 263
കണ്ണൂര്‍ – 328
കാസര്‍ഗോഡ് – 67
2,24,659 പേര്‍ നിരീക്ഷണത്തില്‍
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,24,659 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,13,774 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,885 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1270 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 445 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കോവിഡ് കൂടാന്‍ കാരണം പരിശോധന കുറഞ്ഞതെന്ന് കേന്ദ്രസംഘം
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടാന്‍ കാരണം ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞതാണെന്ന് കേന്ദ്ര സംഘം. സമ്ബര്‍ക്ക രോഗികളെ കണ്ടെത്തുന്നതിലും നിരീക്ഷണത്തില്‍ ആക്കുന്നതിലും കൂടുതല്‍ ജാഗ്രത വേണമെന്ന് കേന്ദ്ര സംഘം നിര്‍ദേശം നല്‍കി. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാന്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘം നിര്‍ദേശം നല്‍കി.
തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ ആണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ ഒരു മാസമായി രോഗവ്യാപനം കൂടുതല്‍ എന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയ ജില്ലകളാണ് ഇവ. തുടക്കത്തില്‍ തന്നെ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടിയിരുന്നുവെങ്കില്‍ രോഗബാധിതരെ കണ്ടെത്താനും രോഗ വ്യാപനം കുറയ്ക്കാനും കഴിയുമായിരുന്നുവെന്ന് കേന്ദ്ര സംഘം പറഞ്ഞു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കില്‍ ദേശീയ ശരാശരിയുടെ അഞ്ച് ഇരട്ടി വരെ കൂടിയതെങ്ങനെ എന്നും സംഘം വിശദീകരണം തേടി. ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
വ്യാഴാഴ്ച മുതല്‍ പരിശോധനകളുടെ എണ്ണം 80000-ത്തിനും മുകളില്‍ എത്തിയ കാര്യം ആരോഗ്യ മന്ത്രി കേന്ദ്ര സംഘത്തെ അറിയിച്ചു. നിയമ സഭ തിരഞ്ഞെടുപ്പ് കൂടി എത്തുന്ന സമായമായതിനാല്‍ രോഗ വ്യാപനം കൂടാന്‍ സാധ്യത ഉണ്ടെന്നും നിയന്ത്രണം പരമാവധി കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു.