മധ്യപ്രദേശിനെ മദ്യനിരോധനത്തിലേക്കെത്തിക്കുന്നതിനുളള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുനനതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. മധ്യപ്രദേശിനെ മികച്ച സംസ്ഥാനമാക്കുന്നതിനായി ജനങ്ങളോട് മദ്യം കഴിക്കരുതെന്ന് ആവശ്യപ്പെടുന്ന പ്രചരണപരിപാടിക്ക് ഉടന്‍ തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമുക്ക് മധ്യപ്രദേശിനെ മദ്യ വിമുക്ത സംസ്ഥാനമാക്കി മാറ്റണം. അത് മദ്യ നിരോധനം കൊണ്ടുമാത്രം നടപ്പാവില്ല. ജനങ്ങള്‍ വാങ്ങാനുണ്ടെങ്കില്‍ മദ്യ വിതരണം നടക്കും. നമ്മള്‍ ഒരു മദ്യ വിമുക്ത പ്രചരണ പരിപാടി നടത്തും. അങ്ങനെ ജനങ്ങള്‍ മദ്യത്തിെന്റ ഉപഭോഗം കുറക്കുകയും നമ്മള്‍ നല്ല സാംസ്ഥാനമായി മാറുകയും ചെയ്യും. നമ്മള്‍ ഇതിനൊരു പരിഹാരം കാണണം.” -ചൗഹാന്‍ പറഞ്ഞു.