ഐ പി എല്‍ പതിനാലാം സീസണ് മുന്‍പ് നടക്കുന്ന താരലേലത്തില്‍ ലോകത്തെമ്ബാടുനിന്നും 1097 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി ബിസിസിഐ. 814 ഇന്ത്യന്‍ താരങ്ങളും 283 വിദേശ താരങ്ങളുമാണ് ഫെബ്രുവരി 18 ന് നടക്കുന്ന ലേലത്തിലുള്ളത്.

ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച്‌ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ലേലത്തില്‍ നിന്നും പിന്മാറി.207 ക്യാപിഡ് താരങ്ങളും 863 അണ്‍ക്യാപിഡ് താരങ്ങളും ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നും 27 താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.1097 താരങ്ങളില്‍ 11 താരങ്ങളാണ് അടിസ്ഥാന വില 2 കോടിയായി നിശ്ചയിച്ചിട്ടുള്ളത്.