തി​രുവനന്തപുരം: നടി​യും ഡബ്ബിംഗ് ആര്‍ട്ടി​സ്റ്റുമായ ഭാഗ്യലക്ഷ്മി​യുടെ പരാതി​യി​ല്‍ ചലച്ചി​ത്ര സംവി​ധായകന്‍ ശാന്തി​വി​ള ദി​നേശി​നെ പൊലീസ് അറസ്റ്റുചെയ്തു. തനിക്കെതിരായ അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്‌തെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിലാണ് ശാന്തിവിള ദിനേശിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ശാന്തിവിള ദിനേശ് സോഷ്യല്‍ മീഡിയ വഴി നടത്തിയെന്നായിരുന്നു ഭാഗ്യലക്ഷമിയുടെ പരാതി. ഇതിനെ തുടര്‍ന്ന് വീഡിയോ നീക്കം ചെയ്തിരുന്നു.