ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. ഈ മാസം 14-ന് കേരളത്തില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം സംബന്ധിക്കും. കൊച്ചിയിൽ ബിപിസിഎല്ലിൽ പതിനാറായിരം കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളും കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ക്രൂയിസ് ടെർമിനലും പ്രധാനമന്ത്രി ഉത്‌ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും കേരള പോലീസുമായി ബന്ധപെട്ടു സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ചിട്ടുണ്ട്. എന്തായാലും ബിജെപി ദേശീയ അദ്യക്ഷൻ ജെ പി നദ്ദ കേരളത്തിലെത്തി നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശ നത്തോട് അനുബന്ധിച്ച് ബിജെപിയുടെ പൊതു പരിപാടിയുണ്ടാകുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. എന്തായാലും നേരത്തെ ഗെയിൽ പൈപ്പ് ലൈൻ ഉത്ഘടനത്തിനും ആലപ്പുഴ ദേശീയ പാതാ ബൈപ്പാസ് ഉത്ഘടനത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഗെയിൽ പൈപ്പ് ലൈൻ ഉത്‌ഘാ ടനം പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസ് വഴിയാണ് നിർവഹിച്ചത്. ആലപ്പുഴ ദേശീയ പാതയുടെ ബൈപ്പാസ് ഉത്‌ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്ക രിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് നിർവ്വഹിച്ചത്.

പ്രധാനമന്ത്രി നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെത്തുന്നത് അധികാരത്തിലിരിക്കുന്ന ഇടതു മുന്നണി യെയും പ്രതിപക്ഷമായ കോൺഗ്രസിനെയും ഒരു പോലെ ആശങ്കയിലാക്കുന്നതാണ്. വികസന പദ്ധതികളുടെ ഉത്ഘടനത്തി നായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതെങ്കിലും നിയമസഭാ തെരെ ഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപെട്ടാണോ സന്ദർശനം എന്നാണു ഇരു മുന്നണികളും ഭയക്കുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരള ത്തിൽ സന്ദർശനം നടത്തുമ്പോൾ എൻ എസ് എസ് ആസ്ഥാനം സന്ദർശിക്കുമെന്ന് റിപ്പോർ ട്ടുണ്ടായിരുന്നു. എന്നാൽ ബി പി സി എൽ, കൊച്ചി പോർട്ട് ട്രസ്റ്റ് എന്നിവയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉത്‌ഘാടനം ചെയ്യുന്ന തിനായാണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത് .

കൊച്ചിയിൽ പ്രധാനമന്ത്രി മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനത്ത് സന്ദർശിക്കുന്നതിനും സാധ്യതയുണ്ട്. എന്തായാലും നിയമസഭാ തെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ മോദിയുടെ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ബിജെപി നേതൃത്വം മോദിയുടെ സന്ദർശ നത്തോട് അനുബന്ധിച്ച് പൊതു പരിപാടി കൾ സംഘടിപ്പിക്കാനും സാധ്യതയുണ്ട്. ബിപിസിഎല്ലിന്റെയും കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെയും പുതിയ പ്രോജക്റ്റുകൾ കേരള ത്തിന്റെ വികസനത്തിൽ നാഴികകല്ലാകും. ബിജെപി നേതൃത്വം ദേശീയ അദ്യക്ഷൻ ജെ പി നദ്ദയുടെ സന്ദർശനത്തോടെ തന്നെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവർ ത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തും തൃശൂരും നദ്ദ പങ്കെ ടുത്ത പരിപാടികൾ ബിജെപി പ്രവർത്ത കർക്ക് വലിയ ആവേശമാണ് പകർന്നത്. ദേശീയ അധ്യക്ഷന് പിന്നാലെ പ്രധാനമന്ത്രി കൂടെ എത്തുന്നത് ഏറെ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം. കേന്ദ്രസർക്കാർ ബജറ്റിൽ കേരളത്തിന് നൽകിയ പരിഗണന എടുത്ത് കാട്ടി ആഭ്യന്ത ര മന്ത്രി അമിത് ഷാ മലയാളത്തിൽ ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വ ത്തിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികളും ജനക്ഷേമ പദ്ധതി കളും ഉയർത്തിക്കാട്ടിയാകും ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുക.അതുകൊണ്ടു തന്നെ ബിജെപിയെ സംബന്ധിച്ചടുത്തോളം പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ഏറെ പ്രസക്തിയുണ്ട്.

പ്രധാനമന്ത്രി തന്റെ കേരള സന്ദർശനത്തിൽ എൻ എസ് എസ് ആസ്ഥാനം സന്ദർശിച്ചാൽ അത് കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുമെന്നു ഉറപ്പാണ്. പ്രധാനമന്ത്രി എൻ എസ് ആസ്ഥാനം സന്ദർശിക്കണം എന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന് താൽപ്പര്യമുണ്ട്.