ബ്രസല്‍സ് | രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞ സാഹചര്യത്തില്‍ കൊവിഡ് രോഗികളായ ഡോക്ടര്‍മാരോടും ആശുപത്രിയില്‍ ജോലിക്ക് കയറാന്‍ ബെല്‍ജിയം അധികൃതര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ലക്ഷണങ്ങള്‍ ഇല്ലാത്ത ഡോക്ടര്‍മാരോടാണ് ജോലിക്കെത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബെല്‍ജിയത്തിലെ ലിയേഗം നഗരത്തില്‍ മാത്രമുള്ള പത്തിലേറെ ആശുപത്രികളിലാണ് ഈ നിര്‍ദേശം നല്‍കിയത്. ബെല്‍ജിയത്തിലെ ഏതാണ്ട് എല്ലാ ആശുപത്രിയിലും സമാന സാഹചര്യമാണെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അധികൃതരുടെ ഈ നിര്‍ദേശങ്ങളോട് തങ്ങള്‍ക്ക് എതിര്‍ത്ത് ഒന്നും പറയാനാകില്ലെന്നും കൊവിഡ് ബാധിതരായ ഡോക്ടര്‍മാര്‍ കൂടി ചെന്നില്ലെങ്കില്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നും ബെല്‍ജിയന്‍ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ യൂണിയന്‍സ് തലവന്‍ ബി ബി സിയോട് പ്രതികരിച്ചു.