ദുബൈ വിസക്കായി മെഡിക്കല്‍ പരിശോധന നടത്തുേമ്ബാള്‍ ഇ- പരിശോധന ഫലം നിര്‍ബന്ധം. ഫെബ്രുവരി 14 മുതലാണ് ഇത് നടപ്പിലാവുക. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ദുബൈ എമിഗ്രേഷന്‍ അധികൃതരാണ് പുതിയ മാറ്റം പ്രഖ്യാപിച്ചത്.

മെഡിക്കല്‍ പരിശോധ നടത്തുന്ന സ്ഥലത്ത് നിന്ന് ലഭിക്കുന്ന ലിങ്ക് ജി.ഡി.ആര്‍.എഫ്.എയിലേക്ക് നേരിട്ട് അയക്കുന്ന രീതിയാണ് നടപ്പിലാക്കുക. നിലവില്‍ പേപ്പറിലാണ് പരിശോധന ഫലം ലഭിക്കുന്നത്. ദുബൈയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ പേപ്പറുകളുടെ ഉപയോഗം കുറക്കാനും ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ നടപടി.

2021ന് ശേഷം ദുബൈയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഒരു ജീവനക്കാരനും ഉപഭോക്താവും പേപ്പര്‍ ഉപയോഗിക്കേണ്ടി വരില്ല എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ വര്‍ഷത്തില്‍ നൂറു കോടി പേപ്പറുകളാണ് സര്‍ക്കാര്‍ ഓഫിസുകളില്‍ ഉപയോഗിക്കുന്നതെന്നാണ് കണക്ക്.