ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇഞ്ച്വറി ടൈ ഷോക്ക്. എവര്‍ട്ടണെ ഇന്ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ച്‌ നേരിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 95ആം മിനുട്ടില്‍ പിറന്ന ഗോളിലാണ് സമനില പിടിച്ചത്. ഒരു ഘട്ടത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് മുന്നില്‍ നിന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 3-3 എന്ന സമനിലയിലേക്ക് തളക്കാന്‍ എവര്‍ട്ടണായി.

രണ്ടാം പകുതിയുടെ അവസാനം ബ്രൂണൊ ഫെര്‍ണാണ്ടസിന്റെ ഗോള്‍ ആ ആധിപത്യം ഉറപ്പിച്ചു കൊണ്ട് രണ്ടാം ഗോളായി മാറി. ബോക്സിന് പുറത്ത് നിന്ന് ബ്രൂണോ നേടിയ ഗോള്‍ ബ്രൂണൊ ഫെര്‍ണാണ്ടസിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജേഴ്സിയിലെ ഏറ്റവും മികച്ച ഗോളായിരിക്കണം. എതിരില്ലാത്ത രണ്ടു ഗോളിന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച യുണൈറ്റഡിന് കാര്യങ്ങള്‍ പെട്ടന്നു തന്നെ കൈവിട്ടു പോയി.

49ആം മിനുട്ടില്‍ ഗോള്‍ കീപ്പര്‍ ഡി ഹിയയുടെ അബദ്ധം മുതലെടുത്ത് ഡൊകുറെ എവര്‍ട്ടണ്‍ തിരിച്ചടി ആരംഭിച്ചു. മൂന്ന് മിനുട്ടുകള്‍ക്ക് അകം ഹാമസ് റോഡ്രിഗസ് കൂടെ ഗോള്‍ നേടിയതോടെ എവര്‍ട്ടണ്‍ യുണൈറ്റഡിനൊപ്പം എത്തി. സ്കോര്‍ 2-2. ഇതിനു ശേഷം ലീഡ് തിരിച്ചെടുക്കാന്‍ രു സുവര്‍ണ്ണാവസരം കവാനി റാഷ്ഫോര്‍ഡിന് ഒരുക്കി കൊടുത്തു എങ്കിലും ഫിനിഷ് ചെയ്യാന്‍ ഇംഗ്ലീഷ് താരത്തിനായില്ല.