കൊല്ലം: കുണ്ടറയില്‍ കായലില്‍ ചാടി ആത്മഹത്യ ചെയ്ത യു‌വതിയുടെ ഭര്‍ത്താവും ജീവനൊടുക്കി. കുണ്ടറ വെളളിമണ്‍ സ്വദേശി സിജുവിനെയാണ് വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഭാര്യ രാഖിയും മകന്‍ രണ്ടുവയസുകാരന്‍ ആദിയുമാണ് മരിച്ചത്. കുഞ്ഞുമായി രാഖി കായലില്‍ ചാടുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഉച്ചയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. സിജു മദ്യപിച്ച്‌ ബഹളം വയ്‌ക്കുന്ന അളായിരുന്നുവെന്ന് ഇന്നലെ തന്നെ ജനപ്രതിനിധികളില്‍ നിന്നടക്കം ആരോപണമുയര്‍ന്നിരുന്നു. സിജു ഒളിവിലായിരുന്നുവെന്നും ഇയാള്‍ക്കായി തെരച്ചില്‍ തുടരുന്നുവെന്നുമായിരുന്നു പൊലീസ് ഭാഷ്യം.