ഇടുക്കി: മൂലമറ്റം പവര്‍ ഹൗസിലെ പൊട്ടിത്തെറി ഐസലേറ്റര്‍ തകരാറെന്ന് പ്രാഥമിക നിഗമനം . പൊട്ടിത്തെറിയുണ്ടായത് നാലാംനമ്ബര്‍ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലായിരുന്നു. ഫെബ്രുവരി അഞ്ചിന് വൈകിട്ടാണ് അപകടം നടന്നത്. ജീവനക്കാര്‍ വെളിച്ചം കണ്ട് ഓടിമാറിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. പൊട്ടിത്തെറിയുണ്ടായത് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു. സ്ഫോടനത്തില്‍ ട്രാന്‍സ്ഫോമറിന്‍്റെ സുരക്ഷാകവചം പൊട്ടിത്തെറിച്ചു.
പവര്‍ ഹൗസിലേക്ക് വൈദ്യുതി എടുക്കുന്ന 11 കെവി ലൈനില്‍ ഐസലേറ്റര്‍ തുറന്നുപോയതാണു പൊട്ടിത്തെറിയുണ്ടാകാന്‍ കാരണമെന്നാണു കണ്ടെത്തല്‍. നിലയത്തില്‍ ഡപ്യൂട്ടി ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ശ്യാം മുരാരി പരിശോധന നടത്തി. മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതി ഉത്പാദനം പൊട്ടിത്തെറിയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു.
The post മൂലമറ്റം പവര്‍ ഹൗസിലെ പൊട്ടിത്തെറി: ഐസലേറ്റര്‍ തകരാറെന്ന് പ്രാഥമിക നിഗമനം