യു.എ.ഇ.യില്‍ ഇതുവരെ 42,01,347 ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തുവെന്ന് ആരോഗ്യ പ്രതിരോധമന്ത്രാലയം വെളിപ്പെടുത്തി. പുതുതായി 1,93,187 ഡോസ് പ്രതിരോധകുത്തിവെപ്പ് നടന്നു. 100 പേര്‍ക്ക് 42.48 ഡോസ് എന്ന നിലയിലാണ് കണക്ക്.
അതേസമയം രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 4041 പേര്‍കൂടി സുഖംപ്രാപിച്ചതോടെ ആകെ രോഗമുക്തി 3,01,081 ആയി. 12 പേര്‍കൂടി മരണപ്പെട്ടു. ആകെ മരണം 914-ലെത്തി. പുതുതായി 3276 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 3,23,402 ആയി. നിലവില്‍ 21,407 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 1,50,706 പരിശോധനകള്‍കൂടി രാജ്യത്ത് പൂര്‍ത്തിയായി.