ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍്റെ പ്ലെയിംഗ് ഇലവനില്‍ ആശ്ചര്യം പ്രകടിപ്പിച്ച്‌ ഹര്‍ഭജന്‍ സിംഗ്. ടെസ്റ്റില്‍ നിന്ന് യുവ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ തഴഞ്ഞതിനെതിരെയാണ് ഹര്‍ഭജന്‍ രംഗത്തെത്തിയത്. പ്ലെയിംഗ് ഇലവനില്‍ കുല്‍ദീപിന് ഇടം ലഭിക്കാത്തത് തന്നെ ഞെട്ടിച്ചെന്നും ഓഫ് സ്പിന്നറായി നദീമിനെ ഉള്‍പ്പെടുത്തിയത് അബദ്ധമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.

‘ടീമിലുണ്ടായിട്ടും ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനില്‍ കുല്‍ദീപിന് ഇടം ലഭിക്കാത്തത് ഞെട്ടലുണ്ടാക്കുന്നു. അക്ഷര്‍ പട്ടേലിനു പരിക്കേറ്റപ്പോള്‍ പകരക്കാരനായി ഷഹബാസ് നദീമിനെ ടീമിലേക്കു വിളിച്ചത് എനിക്കു മനസ്സിലാവും. എന്നാല്‍ ചെന്നൈയില്‍ ആര്‍ അശ്വിനോടൊപ്പം രണ്ടാം ഓഫ്സ്പിന്നറായി നദീമിനെ ഉള്‍പ്പെടുത്തിയത് വിഡ്ഢിത്തമായിപ്പോയി.’

‘അവസാനമായി കളിച്ച രണ്ടു ടെസ്റ്റുകളിലും കുല്‍ദീപ് അഞ്ചു വിക്കറ്റുകളെടുത്തിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ തഴഞ്ഞത് എന്നെ അസ്വസ്ഥനാക്കുന്നുണ്ട്. ടീമിലുണ്ടായിട്ടും അവസരം ലഭിക്കാതിരിക്കുന്നത് കുല്‍ദീപിന്‍റെ ആത്മവിശ്വാസം തകര്‍ക്കും’ ഹര്‍ഭജന്‍ പറഞ്ഞു.