തിരുവനന്തപുരം: നഗരമധ്യത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെള്ളിയാഴ്ച രാത്രി 8.15 മണിക്കാണ് പിഎംജി ജംക്ഷന് സമീപം ഞെട്ടിക്കുന്ന സംഭവം. തമ്ബാനൂരില്‍ നിന്നു ശ്രീകാര്യത്തേക്ക് പോകുകയായിരുന്ന ശ്രീകാര്യം സ്വദേശി സുമേഷിന്റെ കാറിനാണ് തീപിടിച്ചത്. സുഹൃത്ത് വിമലാണ് കാര്‍ ഓടിച്ചിരുന്നത്. എംജിയില്‍ എത്തിയപ്പോള്‍ കാറില്‍ നിന്നു പുക ഉയര്‍ന്നു.

 

കാറിന് തീപിടിച്ചപ്പോള്‍ രണ്ടുപേരും കാര്‍ നിര്‍ത്തി പുറത്തേക്ക് ചാടി. ആളിക്കത്തുന്ന തീ കണ്ടു അവിടെ നിന്നവര്‍ നിലവിളിച്ചു. കാറിന്റെ മുന്‍ഭാഗം ഭാഗികമായി കത്തി നശിച്ചു. ചെങ്കല്‍ ചൂള അഗ്‌നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി തീ അണച്ചു. ബാറ്ററിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമന്നാണ് പ്രാഥമിക നിഗമനമെന്ന് അഗ്‌നിശമന സേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ സുരേഷും ഗ്രേഡ് ഫയര്‍ ഓഫിസര്‍ സന്തോഷും അറിയിച്ചു.