വാഷിംഗ്ടണ്‍: ഡിസ്ട്രിക്റ്റ് കോര്‍ട്ട് ഓഫ് കൊളംബിയ കോര്‍ട്ട് ഓഫ് അപ്പീലിന്റെ അസോസിയേറ്റ് ജഡ്ജിയുടെ നാമനിര്‍ദേശം പിന്‍വലിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യന്‍ അമേരിക്കന്‍ അഭിഭാഷകന്‍ വിജയ് ശങ്കറിനെ നാമനിര്‍ദേശം ചെയ്ത നടപടിയാണ് യുഎസ് പ്രസിഡന്റ് ജോ ബിഡന്‍ പിന്‍വലിച്ചിട്ടുള്ളത്. യുഎസ്
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് രണ്ട് മാസത്തിന് ശേഷം ജനുവരി 20 ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക കാലയളവ് അവസാനിച്ചതിന് പിന്നാലെയാണ് ജുഡീഷ്യറിയിലെ ഉന്നത വിജയ് ശങ്കറിനെ നാമനിര്‍ദേശം ചെയ്യുന്നത്.
ജനുവരി 20 ന് ബിഡെന്‍ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണിത്. 30 വ്യക്തികളുടെ പേരിനൊപ്പമാണ് ശങ്കറിന്റെ നാമനിര്‍ദേശ പത്രിക ബൈഡന്‍ ഭരണകൂടം പിന്‍വലിക്കുന്നത്. ഇതില്‍ അധികവും യുഎസ് പ്രസിഡന്റായി അധികാരത്തിലിരിക്കെ ട്രംപ് ഭരണകൂടം നടത്തിയ ജുഡീഷ്യല്‍ നിയമനങ്ങളാണ്.
കഴിഞ്ഞ ജൂണിലാണ് ട്രംപ് ആദ്യം കൂടുതല്‍ പേരെ യുഎസ് ജുഡീഷ്യറിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. നിലവില്‍ ശങ്കര്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്, ക്രിമിനല്‍ ഡിവിഷന്‍, സീനിയര്‍ വ്യവഹാര കൗണ്‍സല്‍, അപ്പലേറ്റ് സെക്ഷന്റെ ഡെപ്യൂട്ടി ചീഫ് എന്നീ നിലകളില്‍ സേവനമനുഷ്ടിച്ച് വരികയാണ്. 2012ല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്ബ് അദ്ദേഹം വാഷിംഗ്ടണ്‍ ഡിസി, മേയര്‍ ബ്രൌണിന്റെ ഓഫീസ്, എല്‍എല്‍സി ആന്‍ഡ് കോവിംഗ്ടണ്‍ ആന്‍ഡ ബര്‍ലിംഗ്, എല്‍എല്‍പി എന്നിവിടങ്ങളില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിവരികയായിരുന്നു.
ലോ സ്കൂളില്‍ നിന്ന് ബിരുദം നേടിയ ശേഷം, രണ്ടാം സര്‍ക്യൂട്ടിനായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് കോര്‍ട്ട് ഓഫ് അപ്പീലില്‍ ജഡ്ജി ചെസ്റ്റര്‍ ജെ. സ്ട്രോബിന്റെ ഗുമസ്തനായി ശങ്കര്‍ സേവനമനുഷ്ഠിച്ചിരുന്നു. ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബാച്ചിലേഴ്സ്, കം ലൌഡ്, വിര്‍ജീനിയ സ്കൂള്‍ ഓഫ് ലോയില്‍ നിന്ന് ജൂറിസ് ഡോക്ടര്‍ എന്നിവ പൂര്‍ത്തിയാക്കിയ ശങ്കര്‍, അവിടെ വിര്‍ജീനിയ ലോ റിവ്യൂവിന്റെ നോട്ട്സ് എഡിറ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പേര് ഓര്‍ഡര്‍ ഓഫ് കോയിഫില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.