ഒട്ടാവ: ‘ദ സൗണ്ട് ഓഫ് മ്യൂസിക്കി’ലെ ക്യാപ്റ്റന്‍ വോണ്‍ ട്രാപ്പ് എന്ന കഥാപാത്രത്തിലൂടെ ലോകപ്രശസ്തനായ കനേഡിയന്‍ താരം ക്രിസ്റ്റഫര്‍ പ്ലമ്മര്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. ബിഗിനേഴ്‌സ് എന്ന ചിത്രത്തിന് 2012ല്‍ ഓസ്‌കര്‍ പുരസ്‌കാരം ലഭിക്കുകയും 2010ല്‍ ‘ദി ലാസ്റ്റ് സ്‌റ്റേഷന്‍’, 2018 ല്‍ ‘ഓള്‍ ദി മണി ഇന്‍ ദ വേള്‍ഡ്’ എന്നിവയ്ക്കു നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു. കണക്റ്റിക്കട്ടിലെ വീട്ടില്‍ ഭാര്യ എലൈന്‍ ടെയ്‌ലറിനൊപ്പം കഴിയുന്നതിനിടെയാണ് അന്ത്യം. തന്റെ തൊഴിലിനെ വളരെയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത അസാധാരണനായ ഒരു മനുഷ്യനായിരുന്നു പ്ലമ്മര്‍ എന്ന് 46 വര്‍ഷത്തോളം അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്തും മാനേജരുമായ ലൂ പിറ്റ് ബിബിസിയോട് പറഞ്ഞു. നിരവധി താരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചു.
പ്രശസ്ത കനേഡിയന്‍ താരം ക്രിസ്റ്റഫര്‍ പ്ലമ്മര്‍ അന്തരിച്ചു
