കോ​വി​ഡ് യാ​ത്രാ​ നി​യ​മ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തി ദു​ബൈ. ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ല. ചി​ല രാ​ജ്യ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രെ നി​ര്‍​ബ​ന്ധി​ത കോ​വി​ഡ്​ പ​രി​ശോ​ധ​ന​യി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യെ​ങ്കി​ലും ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക്​ ഇ​ള​വ്​ ന​ല്‍​കി​യി​ട്ടി​ല്ല.

ഇ​ന്ത്യ, പാ​കി​സ്​​താ​ന്‍, അ​ഫ്​​ഗാ​നി​സ്​​ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്, അ​ര്‍​ജ​ന്‍​റീ​ന, ഇ​റാ​ന്‍, ഇ​റാ​ഖ്, ഇ​സ്രാ​യേ​ല്‍, റ​ഷ്യ, സി​റി​യ തു​ട​ങ്ങി 50ഓ​ളം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​രും യു.​എ​സി​ലെ ചി​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​രും നി​ര്‍​ബ​ന്ധ​മാ​യും കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.റ​സി​ഡ​ന്‍​റ്, വി​സി​റ്റി​ങ്​ വി​സ​ക്കാ​ര്‍ നാ​ട്ടി​ല്‍ നി​ന്നും യു.​എ.​ഇ​യി​ലെ​ത്തി​യ ശേ​ഷ​വും പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക​ണം.