ദോഹ: കനത്ത കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ദോഹയില്‍ ഫിഫ ക്ലബ് ലോകകപ്പിന് വിസില്‍ ഉയര്‍ന്നപ്പോള്‍ ആദ്യജയം വടക്കേ അമേരിക്കയില്‍ നിന്നുള്ള മെക്സിക്കന്‍ ക്ലബായ ടൈഗേഴ്സ് യു.എ.എന്‍.എല്ലിന്. ഫ്രഞ്ച് താരം ആേന്ദ്ര പിയറേ ജിനാകിെന്റ ഇരട്ട ഗോളിെന്റ മികവിലാണ് ക്ലബ് ലോകകപ്പിെന്റ ആദ്യമത്സരത്തില്‍ ടൈഗേഴ്്സ്, കൊറിയന്‍ ക്ലബായ ഉല്‍സന്‍ ഹ്യൂണ്ടായിയെ തോല്പിച്ചത്.
ഞായറാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ പാല്‍മിറാസിനെയാണ് ടൈഗേഴ്സ് നേരിടുക. എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ രാത്രി ഒമ്പതിനാണ് മത്സരം. റയ്യാനിലെ അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടൈഗേഴ്സിന് മുന്നില്‍ ഉല്‍സാന്‍ ഹ്യൂണ്ടായി കീഴടങ്ങിയത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ടൈഗേഴ്സ് മത്സരത്തിലേക്ക് തിരിച്ച് വന്നതും ആധിപത്യം സ്ഥാപിച്ചതും.
24ാം മിനിറ്റില്‍ യൂന്‍ ബിഗറാമിെന്റ കോര്‍ണര്‍ കിക്കില്‍ തലവെച്ച് കിം കീഹി ഏഷ്യന്‍ ചാമ്പ്യന്മാരെ മുന്നിലെത്തിച്ചു. ഒരു ഗോളിെന്റ ഞെട്ടലില്‍ ഉണര്‍ന്ന് കളിച്ച ടൈഗേഴ്സിനായി 38ാം മിനിറ്റില്‍ ജിനാക് ലക്ഷ്യം കണ്ടു.
45ാം മിനിറ്റില്‍ വാര് (വിഡിയോ അസിസ്റ്റിങ് റഫറി) സംവിധാനത്തിലൂടെ ടൈഗേഴ്സിന് അനുകൂലമായി റ ഫറി പെനാല്‍ട്ടി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി. കിക്കെടുത്ത ജിനാക് ലക്ഷ്യം കണ്ടു. ജിനാക് തന്നെയാണ് കളിയിലെ കേമനും.
വ്യാഴാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ ആതിഥേയരായ അല്‍ ദുഹൈല്‍ ക്ലബിനെ മറികടന്ന് ആഫ്രിക്കന്‍ ചാമ്പ്യന്മാരായെത്തിയ അല്‍ അഹ്ലി ക്ലബും ടൂര്‍ണമെന്റിെന്റ അവസാന നാലിലേക്ക് മുന്നേറി.
എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ദുഹൈല്‍ പരാജയം ഏറ്റുവാങ്ങിയത്. ഹുസൈന് എല്ഷഹാതാണ് വിജയ ശില്പി.
തിങ്കളാഴ്ച നടക്കുന്ന രണ്ടാംസെമിയില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ എഫ്.സി ബയേണ്‍ മ്യൂണിക്കുമായാണ് അല്‍ അഹ്ലി പോരിനിറങ്ങുക. റയ്യാനിലെ അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ രാത്രി ഒമ്പതിനാണ് മത്സരം.