ദുബായ്: ഫ്‌ളാറ്റില്‍ കൂടെ താമസിക്കുന്ന ആളെ ചീത്ത വിളിച്ചതിന് ബ്രിട്ടീഷ് യുവതിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ. ദുബായില്‍ താമസിക്കുന്ന ബ്രിട്ടീഷ് യുവതിക്കാണ് വാട്‌സാപ്പ് മെസേജിന്റെ പേരില്‍ തടവ് ശിക്ഷ.
ദുബായില്‍ ഫ്‌ളാറ്റില്‍ കൂടെ താമസിക്കുന്ന യുക്രെയ്ന്‍ യുവതിയെ ചീത്ത വിളിച്ചുവെന്ന കാരണത്തിലാണ് ബ്രിട്ടീഷ് യുവതി കുടുങ്ങിയത്. കഴിഞ്ഞ ലോക്ഡൗണിനിടെ വര്‍ക്ക് ഫ്രം ഹോം ചെയ്യുമ്ബോള്‍ ആര് ഡൈനിങ് ടേബിള്‍ ഉപയോഗിക്കും എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം.
ഹ്യൂമന്‍ റിസോഴ്‌സ് മാനേജരായി ജോലി ചെയ്തുവരുന്ന 31 കാരി 2018 മുതലാണ് ദുബായില്‍ താമസമാക്കിയത്. യുകെയിലേക്ക് തിരികെ മടങ്ങാനിരിക്കെയാണ് യുവതിക്ക് കുരുക്കായത്. യുകെയിലേക്ക് തിരിക്കുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് യുവതിയുടെ പേരില്‍ കേസുണ്ടെന്നും രാജ്യം വിടാനാകില്ലെന്നും തിരിച്ചറിയുന്നതും.
രണ്ട് വര്‍ഷം തടവ് അല്ലെങ്കില്‍ വന്‍ പിഴ അടച്ച് തടവില്‍ നിന്ന് ഒഴിവാകാം.