ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ‘ടൂള്‍കിറ്റ് ‘ആരാണ് അപ് ലോഡ് ചെയ്തതെന്ന് അറിയാന്‍ ഗൂഗിളിന്റെ സഹായം തേടി ഡല്‍ഹി പോലീസ്. ടൂള്‍ കിറ്റ് അപ്ലോഡ് ചെയ്ത കമ്ബ്യൂട്ടറിന്റെ ഐ.പി. അഡ്രസ് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ഗൂഗിളിന് കത്തെഴുതിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ തുടരുന്ന കര്‍ഷക സമരത്തെ എങ്ങനെ പിന്തുണയ്ക്കാമെന്ന് ആളുകളെ ഉപദേശിച്ചുകൊണ്ടുള്ള ടൂള്‍ കിറ്റ് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബേ അടക്കമുള്ളവര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
എന്നാല്‍ വിഷയത്തില്‍ ടൂള്‍കിറ്റ് നിര്‍മിച്ചവര്‍ക്കെതിരേ കേസെടുത്തതായും എഫ്‌ഐആറില്‍ ആരുടേയും പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ പര്‍വീര്‍ രഞ്ജന്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു.
അതെ സമയം ടൂള്‍കിറ്റിന് പിന്നില്‍ ഖലിസ്ഥാനി ഗ്രൂപ്പുകളാണെന്നും റിപ്പബ്ലിക് ദിനത്തിലെ സംഭവത്തിന് ശേഷം ഒരു ഡിജിറ്റല്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായും ഡല്‍ഹി പോലീസ് ആരോപിച്ചു.