കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ ഒരേ സ്ഥലത്ത് ഒരേ സമയത്ത് ബി ജെ പിയുടെ രഥയാത്രയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനസമര്‍ഥന്‍ യാത്രയും. നാളെ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് രഥയാത്ര ഉദ്ഘാടനം ചെയ്യുന്നത്. നാദിയ ജില്ലയില്‍ തന്നെ തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് ഇതേ സമയത്ത് ബൈക്ക് റാലിയും നടത്തും.

ജില്ലയിലുടനീളം രണ്ട് ദിവസത്തെ ബൈക്ക് റാലി നടത്തുമെന്നാണ് തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അതേസമയം, ഇരു യാത്രകളും ഏതെങ്കിലും പ്രദേശത്ത് നേര്‍ക്കുനേര്‍ ആകുമോയെന്നത് വ്യക്തമല്ല.

നേരത്തേ ബി ജെ പിയുടെ രഥയാത്രക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍, ഇത് മുഖ്യമന്ത്രി മമത ബാനര്‍ജി നിഷേധിച്ചിട്ടുണ്ട്.