കിച്ച സുദീപ് നായകനാകുന്ന വിക്രാന്ത് റോണയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ബുര്‍ജ് ഖലീഫയില്‍ ടൈറ്റില്‍ ലോഗോയും 180 സെക്കന്‍ഡ് നീളമുള്ള സ്നീക് പീക്കും റിലീസ് ചെയുന്ന ലോകത്തിലെ ആദ്യ സിനിമയാണ് വിക്രന്ത് റോണ. അഞ്ച് ഭാഷകളില്‍ പാന്‍ ഇന്‍ഡ്യന്‍ റിലീസ് പദ്ധതിയിടുന്ന ഒരു ഫിക്ഷണല്‍ ത്രില്ലര്‍ ആണ് ചിത്രം.
ദുബായിയില്‍ വെച്ചാണ് ഇവന്റ് നടന്നത്. കിച്ച സുദീപ് സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷം കൂടിയാണ് ഇത്. ഇതിന്റെ ഭാഗമായി കിച്ച സുദീപിന്റെ 2000 അടി വിര്‍ച്വല്‍ കട്ട് ഔട്ടും അവിടെ പ്രദര്‍ശിപ്പിച്ചു. അനൂപ് ഭണ്ഡാരി ആണ് ചിത്രത്തിന്റെ സംവിധായകന്‍. ശാലിനി ആര്‍ട്സിന്റെ ബാനറില്‍ ജാക്ക് മഞ്ചുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കൊ പ്രൊഡ്യൂസര്‍ അലങ്കാര്‍ പാണ്ഡ്യന്‍. സംഗീതം: ബി. അജനേഷ് ലോക്നാഥ്, ഛായാഗ്രഹണം – വില്യം ഡേവിഡ്.
എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറിന്റെ ക്ലൈമാക്‌സ് ചിത്രീകരണം ആരംഭിച്ചു. ഇപ്പോഴിതാ അതിനായി പരിശീലിക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു.
ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ബോളിവുഡ് താരം ആലിയ ഭട്ട് ആണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.
ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്.
കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.
450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക.
2020 ഒക്ടോബറില്‍ ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് പുനഃരാരംഭിക്കുകയായിരുന്നു.
കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മാര്‍ച്ച് മാസം ഷൂട്ടിംഗ് നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായി. ഒക്ടോബര്‍ അഞ്ചിനാണ് ഷൂട്ടിംഗ് വീണ്ടും തുടങ്ങിയത്.
2020 ജൂലൈ മാസത്തില്‍ രാജമൗലിക്കും കുടുംബത്തിനും കോവിഡ് ബാധയേറ്റിരുന്നു. ട്വിറ്ററിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
“ഇടവേളയല്‍പ്പം നീണ്ടു പോയി. പക്ഷെ അതെല്ലാം സിനിമയെ മെച്ചമാക്കാന്‍ ഉപകരിച്ചു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എവിടെ നിശ്ചലമായോ, അവിടെ നിന്നും ആരംഭിക്കാന്‍ ഞങ്ങളുടെ മുഴുവന്‍ ക്രൂവും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് മുന്‍പില്‍ സിനിമയെത്തിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി,” ഷൂട്ടിംഗ് ആരംഭിച്ചു കൊണ്ട് രാജമൗലി പറഞ്ഞു. ഷൂട്ടിംഗ് ആരംഭിച്ചതിന്റെ മേക്കിങ് വീഡിയോയും സംഘം പുറത്തുവിട്ടിരുന്നു.