ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍. ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് സെഞ്ചുറി നേടി. 164 പന്തുകളില്‍ നിന്നും 12 ബൗണ്ടറികളുടെ അകമ്ബടിയോടെയാണ് റൂട്ട് ശതകത്തിലെത്തിയത്. കരിയറിലെ 20-ാം സെഞ്ചുറിയാണ് താരം നേടിയത്. സിബ്ലിയ്‌ക്കൊപ്പം ചേര്‍ന്ന് സ്‌കോര്‍ 200 കടത്താനും റൂട്ടിന് സാധിച്ചു.

ഇംഗ്ലണ്ടിനായി ഓപ്പണര്‍ ഡൊമിനിക് സിബ്‌ലി അര്‍ധ സെഞ്ചുറി നേടി. 186 പന്തില്‍നിന്ന് ഏഴ് ഫോര്‍ സഹിതം 53 റണ്‍സ് നേടിയ സിബ്‌ലി പുറത്താകാതെ നില്‍ക്കുകയാണ്. 100 പന്തില്‍ അഞ്ച് ഫോര്‍ സഹിതം 45 റണ്‍സ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും ക്രീസിലുണ്ട്. രണ്ടാം സെഷനില്‍ ഇംഗ്ലണ്ടിന് വിക്കറ്റുകളൊന്നും നഷ്‌ടമായിട്ടില്ല. ടോസ് നേടിയ ഇംഗ്ലണ്ടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിന് ആദ്യ രണ്ട് വിക്കറ്റും ഒന്നാം സെഷനിലാണ് നഷ്‌ടമായത്. റോറി ബേണ്‍സ് (33), ഡാനിയല്‍ ലോറന്‍സ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്‌ടമായത്. ജസ്‌പ്രീത് ബുംറ, ആര്‍. അശ്വിന്‍ എന്നിവര്‍ക്കാണ് വിക്കറ്റ്.

ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, വാഷിങ്‌ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍, ഷഹബാസ് നദീം, ഇഷാന്ത് ശര്‍മ, ജസ്‌പ്രീത് ബുംറ

ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഡൊമിനിക് സിബ്‌ലി, ഡാനിയല്‍ ലോറന്‍സ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ഒലി പോപ്, ജോസ് ബട്‌ലര്‍, ഡൊമിനിക് ബെസ്, ജോഫ്ര ആര്‍ച്ചര്‍, ജാക് ലീച്, ജെയിംസ് ആന്‍ഡേഴ്‌സണ്‍