െന​ടു​ങ്ക​ണ്ടം: മാ​വ​ടി​യി​ല്‍​നി​ന്ന്​ ഗൃ​ഹ​നാ​ഥ​നെ കാ​ണാ​താ​യി 17 മാ​സ​വും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ അ​സ്​​ഥി​കൂ​ടം ക​ണ്ടെ​ത്തി ഒമ്പ​തു​ മാ​സ​വും പി​ന്നി​ട്ടി​ട്ടും ര​ണ്ട് സം​ഭ​വ​ത്തി​ലും തു​മ്പു​ണ്ടാ​ക്കാ​ന്‍ പൊ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

2019 സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​നാ​ണ് ഗൃ​ഹ​നാ​ഥ​നെ കാ​ണാ​താ​യ​ത്. അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ന്ധു​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ച്ചു. എ​റ​ണാ​കു​ളം റേ​ഞ്ച് ഐ.​ജി​യോ​ട് അ​ന്വേ​ഷ​ണ​ത്തി​ന്​ ഡി.​ജി.​പി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

ഇ​തി​നി​ട​യാ​ണ് മാ​വ​ടി​യി​ല്‍ 2020 മേ​യ് ആ​റി​നാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ അ​സ്​​ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. ആ​ളെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​മ്പി​കൊ​ണ്ട് ചു​റ്റി​ക്കെ​ട്ടി​യ നി​ല​യി​ലാ​ണ് അ​സ്ഥി​കൂ​ടം.

40ന്​ ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള പു​രു​ഷ​െന്‍റ അ​സ്ഥി​കൂ​ട​മാ​ണി​തെ​ന്നാ​ണ്​ പോ​സ്​​റ്റ്​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ത്​ കാ​ണാ​താ​യ പ്ര​ദേ​ശ​വാ​സി​യു​ടേ​തെ​ന്ന സൂ​ച​ന ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​യാ​ളു​ടെ സ​ഹോ​ദ​ര​െന്‍റ ര​ക്ത​സാമ്പി​ള്‍ ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന​ക്ക്​ പൊ​ലീ​സ്​ ശേ​ഖ​രി​ച്ചു.

ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന ഫ​ല​വും സൂ​പ്പ​ര്‍ ഇം​പോ​സി​ഷ​ന്‍ ഫ​ല​വും ല​ഭി​ക്കാ​ത്ത​താ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്​ ത​ട​സ്സ​മെ​ന്നാ​ണ് പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. ര​ണ്ടു​ത​വ​ണ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ്​ പ​രി​ശോ​ധ​ന ഫ​ലം ആ​വ​ശ്യ​പ്പെ​ട്ട്്് ക​ത്ത് ന​ല്‍​കി​യി​ട്ടും ല​ബോ​റ​ട്ട​റി​യി​ല്‍​നി​ന്ന്​​ ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പൊ​ലീ​സ്​ പ​റ​യു​ന്നു.