ദുബൈയില്‍ വാഹനാപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. മിനി വാനും മറ്റൊരു വാഹനവും കൂട്ടിയിടിച്ചായിരുന്നു അപകടം. ദുബൈ ഹസ്സാ റോഡില്‍ നടന്ന അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയതായി ദുബൈ പൊലിസ് അറിയിച്ചു. ടു വേ റോ‍ഡില്‍ വാഹനം മറ്റൊരു വാഹനത്തെ മറികടക്കാനുള്ള നീക്കത്തിനിടെ, നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ അടിയന്തര ട്രാഫിക് പട്രോള്‍ വിഭാഗം രക്ഷാപ്രവര്‍ത്തനം നടത്തിയെന്ന് ദുബൈ ട്രാഫിക് പൊലീസ് ജനറല്‍ ഡിപ്പാര്‍ട്മെന്‍്റിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂം ഡയറക്ടര്‍ പറഞ്ഞു.