മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ.സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ വിമര്‍ശിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ല, അങ്ങനെ അപമാനിക്കുന്നയാളല്ല സുധാകരനെന്നും ചെന്നിത്തല പറഞ്ഞു. സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല, താന്‍ നടത്തിയത് ഒരു പൊതുപ്രസ്താവനയാണ്, വിവാദം അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ബന്ധു നിയമനങ്ങളാണ് സിപിഎം നടത്തുന്നത്, പാര്‍ട്ടി എം.എല്‍.എമാരുടെയും എംപിമാരുടെയും ഭാര്യമാരെ അനധികൃതമായി നിയമിക്കുകയാണെന്നും ഇതു പോലെ ഗതികട്ട കാലമുണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
‘സുധാകരന്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെ; പിന്തുണച്ച് രമേശ് ചെന്നിത്തല
