കാലടി: സംസ്കൃത സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങളില്‍ നടന്ന നിയമലംഘനം ഞെട്ടിക്കുന്നതാണെന്ന് സര്‍വകലാശാല സ്റ്റാഫ് അസോസിയേഷന്. വിജ്ഞാപനം മുതല്‍ നടപടിക്രമങ്ങളില്‍ ചട്ടവിരുദ്ധതയും നിയമലംഘനവുമുണ്ടെന്ന് വൈസ് ചാന്‍സലറോട് സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, തെറ്റ് തിരുത്താനുള്ള നടപടിയുണ്ടായില്ല.
ജീവനക്കാരുടെയും അധ്യാപകരുടെയും പ്രമോഷന്, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളിലെ രാഷ്ട്രീയ തീരുമാനങ്ങള്‍ ചൂണ്ടിക്കാട്ടുമ്ബോള്‍ വി.സി നിഷേധാത്മക നിലപാടാണ് എടുക്കാറുള്ളതെന്ന് സ്റ്റാഫ് അസോസിയേഷന് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ പി.ജെ. ജോയി ആരോപിച്ചു. യു.ജി.സി നിബന്ധനകളും സംവരണക്രമവും അട്ടിമറിച്ച് രാഷ്ട്രീയ നിയമനങ്ങള്‍ നടത്തുന്ന വി.സിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.