കൊച്ചി: വനിതകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സുരക്ഷിതയാത്ര ഒരുക്കുന്നതിെന്റ ഭാഗമായി കൊച്ചി വണ്‍ കാര്‍ഡ് പ്രത്യേക പദ്ധതിയുമായി കൊച്ചി മെട്രോ. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നടന്ന ചടങ്ങില്‍ കെ.എം.ആര്.എല്‍ എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ പദ്ധതി അവതരിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലിസി മാത്യു കാര്‍ഡ് ഏറ്റുവാങ്ങി.
കോളജിലെ അമ്പതോളം വിദ്യാര്‍ഥികള്‍ക്കും മറ്റിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുമായി കാര്‍ഡ് നല്കി. ആക്സിസ് ബാങ്കുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഒറ്റത്തവണ 150 രൂപക്ക് റീചാര്‍ജ് െചയ്താല്‍ ഇഷ്യുവന്‍സ് ഫീ, വാര്‍ഷിക ഫീ, ടോപ്അപ് ചാര്‍ജ് എന്നിവ ഇതില്‍ കുറയും. അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിച്ചാല്‍ ഏത് മെട്രോ സ്റ്റേഷനില്‍നിന്നും കൊച്ചി വണ്‍ കാര്‍ഡ് സ്വന്തമാക്കാം.
രണ്ടുമാസമാണ് ഓഫര്‍ കാലാവധി. സ്ത്രീ ശാക്തീകരണത്തില്‍ കൊച്ചി മെട്രോ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. കോളജ് ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. വിനിത, കെ.എം.ആര്.എല്‍ സിസ്റ്റംസ് ഡയറക്ടര്‍ ഡി.കെ. സിന്‍ഹ, ചലച്ചിത്രനടി നിരഞ്ജന അനൂപ് എന്നിവര്‍ പങ്കെടുത്തു.