കര്‍ഷകപ്രതിഷേധത്തെ പിന്തുണച്ച വിദേശ സെലിബ്രേറ്റികളെ വിമര്‍ശിച്ചവര്‍ക്ക് തപ്‌സി ട്വിറ്ററിലൂടെ മറുപടി കൊടുത്തിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ കങ്കണ റണാവത്ത് തപ്‌സിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

സ്വന്തം അമ്മയെ തെറി വിളിച്ചാല്‍ തപ്‌സിയുടെ വിശ്വാസം വ്രണപ്പെടുമോ എന്നാണ് കങ്കണയുടെ ചോദ്യം. തപ്‌സിയുടെ ചിന്താഗതി ബി ഗ്രെയ്ഡ് ആണെന്നും കങ്കണ ട്വീറ്റ് ചെയ്തു

‘സ്വന്തം അമ്മയെ തെറിവിളിച്ചാല്‍ നിന്റെ വിശ്വാസം വ്രണപ്പെടുമോ? ദേശീയ മാധ്യമങ്ങളില്‍ അവരെ അപമാനിച്ചാലും നീ നിന്റെ സ്‌നേഹത്തെ പ്രതികരിക്കാതിരിക്കാനായി ശക്തമാക്കും. അതിനാലാണ് നീ മറ്റുള്ളവരെ ആശ്രയിച്ച്‌ കഴിയുന്ന ഒരു വളര്‍ത്തുമൃഗമായത്. മിണ്ടാതിരിക്ക്!’ കങ്കണ കുറിച്ചു.