ഒമാനില്‍ 185 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച്‌ പുതിയതായി മരണങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേര്‍ കൂടി രോഗമുക്തി നേടി. ഇതുവരെ 1,35,041 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 1,27,266 പേരും രോഗമുക്തരായിട്ടുണ്ട്. 1532 പേരാണ് കോവിഡ് ബാധിച്ച്‌ മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 96 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.