മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായി എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായി ഓഗസ്റ്റ് 19നാണ് തിയേറ്ററുകളിലെത്തുന്നത്. ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്സ് എന്നിവ ചേര്‍ന്ന് ഒരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങി വലിയ താരനിരയാണുള്ളത്.

അഞ്ച് ഭാഷകളിലായി റിലീസിനെത്തുന്നചിത്രത്തിലെ കുഞ്ഞുകുഞ്ഞാലി എന്ന കെ.എസ്.ചിത്ര ആലപിച്ച ഗാനത്തിന്റെ ലിറിക്ക് വീഡിയോ നാളെ വൈകിട്ട് അഞ്ചിന് അഞ്ച് ഭാഷകളില്‍ എത്തുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ഗാനം റിലീസ് ചെയ്യുന്നത്. പ്രണവ് മോഹന്‍ലാലാണ് മരയ്ക്കാറില്‍ കുഞ്ഞുകുഞ്ഞാലിയുടെ വേഷം ചെയ്യുന്നത്.