ബ്രസല്‍സ്: ബെല്‍ജിയത്തില്‍ കോവിഡ് ബാധിച്ച ഡോക്ടര്‍മാരും ജോലിക്കെത്തണമെന്ന് ആശുപത്രി അധികൃതരുടെ നിര്‍ദേശം. ബെല്‍ജിയത്തിലെ ലിയേഗം നഗരത്തില്‍ മാത്രമുള്ള 10 ലേറെ ആശുപത്രികളിലാണ് ഈ നിര്‍ദേശം നല്‍കിയത്.
രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും സമാനമായ അവസ്ഥയാണ് ഉള്ളതെന്നാണ് വിവരം. ബിബിസിയാണ് ഇത് സംഹബന്ധിച്ച വിവരം പുറത്തുകൊണ്ടുവന്നത്. ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെ കോവിഡ് പോസിറ്റീവ് ആയ ഡോക്ടര്‍മാര്‍ക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഈ നിര്‍ദേശത്തോട് തങ്ങള്‍ക്ക് എതിര്‍ത്ത് ഒന്നും പറയാനാകില്ലെന്നും കോവിഡ് ബാധിതരായ ഡോക്ടര്‍മാര്‍ കൂടി ചെന്നില്ലെങ്കില്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ താളം തെറ്റുമെന്നും ബെല്‍ജിയന്‍ അസോസിയേഷന് ഓഫ് മെഡിക്കല്‍ യൂണിയന്‍സ് തലവന്‍ ബിബിസിയോട് വ്യക്തമാക്കി.