പാലാ: പാലാ ഉള്‍പ്പെടെ നാലു സീറ്റുകളുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രഫുല്‍ പട്ടേലിനെ ശരത് പവാര്‍ ചുമതലപ്പെടുത്തിയെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. പാലായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറ്റിംഗ് സീറ്റുകള്‍ തോറ്റ പാര്‍ട്ടിക്ക് വിട്ടുകൊടുക്കണമെന്ന് പറയുന്നത് ശരിയല്ലന്നാണ് നിലപാട്. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
എന്‍സിപിയുടെ നിലപാട് പാര്‍ട്ടി അധ്യക്ഷന്‍ ശരത്പവാര്‍ തീരുമാനിക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷനും പ്രഫുല്‍ പട്ടേലുമായി കൂടിക്കാഴ്ച നടത്തി. പാലാ സീറ്റില്‍ എന്‍സിപി മത്സരിക്കണമെന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ചെണ്ട ചിഹ്നത്തില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ക്ലോക്കാണ് തന്‍്റെ ചിഹ്നമെന്ന് കാപ്പന്‍ പറഞ്ഞു. പാര്‍ട്ടി പ്രസിഡന്‍്റ് പറയുന്നത് അനുസരിക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത് തന്‍്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി