കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയ വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ രം​ഗത്തെത്തിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പിന്തുണച്ച്‌ നടന്‍ സന്തോഷ് പണ്ഡിറ്റ്. സച്ചിനാണ് യഥാര്‍ത്ഥ ഭാരതരത്നമെന്നും നിങ്ങള്‍ ഇതുവരെ നേടിയ നൂറ് സെഞ്ചുറിയെക്കാള്‍, അടിച്ചു കൂട്ടിയ റണ്‍ മലയേക്കാള്‍, അന്ന് ലോകകപ്പില്‍ അക്തറിനെ തേര്‍ഡ്മാന്‍നു മുകളിലൂടെ ഹൂക്ക് ചെയ്ത് നേടിയ സിക്സറിനേക്കാള്‍ ഭംഗിയുണ്ട് സച്ചിന്റെ ട്വീറ്റിനെന്നും പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് …

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം …

‘ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ കാഴ്ചക്കാരാകാം, കളിക്കാര്‍ ആകരുത് ‘ സച്ചിന്‍ ജി യുടെ മാസ്സ് ഡയലോഗ് .

സൂപ്പര്‍ സച്ചിന്‍ ❤
നിങ്ങളാണ് യഥാര്‍ത്ഥ ഭാരതരത്നം..

നിങ്ങള്‍ ഇതുവരെ നേടിയ 100 century യെക്കാള്‍ , അടിച്ചു കൂട്ടിയ റണ്‍ മലയേക്കാള്‍ ,
അന്ന് ലോകകപ്പില്‍ അക്തറിനെ തേര്‍ഡ്മാന്‍നു മുകളിലൂടെ ഹൂക്ക് ചെയ്ത് നേടിയ സിക്സറിനേക്കാള്‍ ഭംഗിയുണ്ട് ഇന്നത്തെ സച്ചിന്‍ ജി യുടെ ട്വീറ്റിന്.

#stand with india

(വാല്‍കഷ്ണം ..
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ, പഞ്ചാബിലെ ചില കര്‍ഷകര്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ പോപ്പ് താരം റിഹാന ജി , പോണ്‍ താരം മിയാ ഖലീഫ ജി എന്നിവര്‍ക്ക് മറുപടിയുമായാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ജി രംഗത്ത് വന്നത്.)

All the best Sachin ji

By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )