തിരുവനന്തപുരം: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യി വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ കെ. ​സു​ധാ​ക​ര​ന് ബോ​ധ​ക്കു​റ​വാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന അ​ത്യ​ന്തം ഹീ​ന​മാ​ണ്. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

‘അത്യന്തം ഹീനമായ പ്രസ്താവനയാണ് കെ സുധാകരന്‍ നടത്തിയത്. നമ്മുടെ ആധുനിക സമൂഹത്തില്‍ സാധാരണ ഉപയോഗിക്കാത്ത ഒരു രീതിശാസ്ത്രമാണ് തന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതിന് വേണ്ടി സുധാകരന്‍ സ്വീകരിച്ചത്. കോണ്‍ഗ്രസ് ഇതില്‍ നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രിയെ അധിക്ഷേപിക്കാന്‍ ഈ പരിഷ്‌കൃത കാലത്ത് ഇത്തരം വാക്കുകള്‍ ഉപയോഗപ്പെടുത്തിയത് അപലപിക്കേണ്ട ഒന്നാണ്’- അദ്ദേഹം പറഞ്ഞു.

‘സുധാകരന്‍ കേരളം കടന്നു പോന്ന കാലത്തിന്റെ വഴികളെ കുറിച്ചുള്ള ബോധക്കുറവില്‍ നിന്നായിരിക്കും ഇങ്ങനെ സംസാരിച്ചത്. നാട് കുറേ മുന്നേറിയിട്ടുണ്ട്. തൊഴില്‍പരമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഒരുപാട് മുന്നേറ്റമുണ്ടായി. ബാക്കിയുള്ളവര്‍ എന്തു പറയുന്നു എന്ന് നോക്കട്ടെ’- വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

സു​ധാ​ക​ര​ന്‍ ഉ​പ​യോ​ഗി​ച്ച​ത് ആ​ധു​നി​ക സ​മൂ​ഹ​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​ത്ത രീ​തി​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ക്കാ​ന്‍ ഇ​ത്ത​രം വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച​ത് അ​പ​ല​പി​ക്ക​ണം. കേ​ര​ളം പി​ന്നി​ട്ട വ​ഴി​ക​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധം സു​ധാ​ക​ര​നി​ല്ലെ​ന്നും അ​തു​കൊ​ണ്ടാ​ണ് കോ​ണ്‍​ഗ്ര​സി​ലെ മ​റ്റ് നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം അ​ദ്ദേ​ഹം മാ​നി​ക്കാ​ത്ത​തെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.