ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്നതില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ബി.ജെ.പി അംഗത്വമെടുക്കുന്നതിലും ഉടന്‍ തീരുമാനമുണ്ടാകും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ബി.ജെ.പിയില്‍ അംഗമാകും. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന്‍റെ പ്രവര്‍ത്തനം മികച്ചതാണ്.
നാടിനെ തകര്‍ക്കുന്ന പ്രവര്‍ത്തനമാണ് എല്‍.ഡി.എഫും യു.ഡി.എഫും ചെയ്യുന്നത്. ബംഗാളിന്‍റെ അവസ്ഥ കേരളത്തില്‍ ഉണ്ടാകാതിരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു.