• ഇന്ത്യന്‍ വാച്ച് നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന ഏറ്റവും കനം കുറഞ്ഞ മെക്കാനിക്കല്‍ വാച്ച്
  • കൈകൊണ്ട് കീ കൊടുക്കുന്ന കനം കുറഞ്ഞതും സങ്കീര്‍ണവുമായ മാസ്റ്റര്‍പീസ് വാച്ചുകളാണ് ടൈറ്റന്‍ എഡ്ജ് മെക്കാനിക്കല്‍

കൊച്ചി: ഇന്ത്യന്‍ വാച്ച്നിര്‍മാതാക്കള്‍ നിര്‍മ്മിച്ചതില്‍ ഏറ്റവും കനംകുറഞ്ഞ മെക്കാനിക്കല്‍ വാച്ചുകള്‍ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ വാച്ച് നിര്‍മാതാക്കളായ ടൈറ്റന്‍ പുറത്തിറക്കി. കനം കുറഞ്ഞ ടൈറ്റന്‍ എഡ്ജ് വാച്ചുകളുടെ പാരമ്പര്യവും മെക്കാനിക്കല്‍ വാച്ച് നിര്‍മ്മാണത്തിന്‍റെ സങ്കീര്‍ണതകളും ഒന്നിച്ചുചേര്‍ന്നതാണ് ടൈറ്റന്‍ എഡ്ജ് മെക്കാനിക്കല്‍.

സമയത്തിന്‍റെ മായികമായ ചലനത്തിനായി 106 മെക്കാനിക്കല്‍ ലോഹവസ്തുക്കള്‍ ശ്രദ്ധാപൂര്‍വം ഒത്തുചേര്‍ത്ത് സവിശേഷമായി രൂപപ്പെടുത്തിയതാണ് എഡ്ജ് കാലിബര്‍ 903. ഈ അള്‍ട്രാ സ്ലിം വാച്ചിന്‍റെ കനം 2.2 എംഎം മാത്രമാണ്. ഇവയുടെ ചലിക്കുന്ന ഭാഗങ്ങളുടെ ഘര്‍ഷണം ഒഴിവാക്കാനായി 18 ജൂവലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരിക്കല്‍ കീ കൊടുത്താല്‍ തുടര്‍ച്ചയായി 42മണിക്കൂര്‍ പ്രവര്‍ത്തിക്കാനുള്ള ശക്തിയുണ്ട്. ബ്രിഡ്ജിന്‍റെ വശങ്ങള്‍ കാണിക്കുന്ന സുതാര്യമായ സഫയര്‍ ബായ്ക്ക്, ആകര്‍ഷകമായ ഡയലിലെ വിന്‍ഡോ എന്നിവ ഈ വാച്ച് നിര്‍മ്മാണത്തിലെ സൂക്ഷ്മാംശങ്ങള്‍ വ്യക്തമാക്കുന്നതാണ്.  ആധുനിക ക്ലാസിക് രൂപവുമായി ഈ വാച്ച് രണ്ട് മനോഹര രൂപകല്‍പ്പനകളിലാണ് വിപണിയിലെത്തുന്നത്.

സര്‍ജിക്കല്‍ ഗ്രേഡ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍, സഫയര്‍ ക്രിസ്റ്റല്‍ എന്നിവ കൊണ്ടുള്ള അതിശയകരമായ രൂപകല്‍പ്പനയാണ് ടൈറ്റന്‍ എഡ്ജ് മെക്കാനിക്കല്‍ 1810. ലോഹത്തില്‍ ചെത്തിയെടുത്തതുപോലെ രൂപപ്പെടുത്തിയിരിക്കുന്ന വാച്ചുകളുടെ രൂപഭംഗി വര്‍ദ്ധിപ്പിക്കുന്നതാണ് സ്ട്രാപ്പുകളിലേയ്ക്ക് ചേര്‍ന്നൊഴുകുന്ന രീതിയിലുള്ള മെഷീനില്‍ തീര്‍ത്ത ഗ്രൂവുകള്‍. വാച്ചിന്‍റെ മോണോക്രോമാറ്റിക് നിറഭംഗിക്ക് ചാരുത പകരുന്നതാണ് സ്റ്റീല്‍ ബ്ലൂ നിറത്തിലുള്ള സൂചികള്‍.

ക്ലാസിക് സ്റ്റീലിലും റോസ് ഗോള്‍ഡിലുമാണ് ടൈറ്റന്‍ എഡ്ജ് മെക്കാനിക്കല്‍ 1811 -ന്‍റെ രുപകല്പന. റിമ്മില്‍ പ്രത്യേകമായി രൂപപ്പെടുത്തിയ ഡയലിലെ കൂര്‍ത്ത രൂപങ്ങള്‍ മായികമായ കാഴ്ചയാണ് ഒരുക്കുന്നത്. ഉയര്‍ന്ന ഡയലിലെ പ്രതിഫലനങ്ങള്‍ ക്ലാസിക് രൂപകല്‍പ്പനകള്‍ക്ക് നവീനമായ വഴിത്തിരിവാകുന്നു. കോണ്‍ടൂര്‍ രീതിയിലുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബീസലുകളും പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ക്രൗണും കൂടുതല്‍ ആകര്‍ഷകമാക്കുന്ന, കൈകൊണ്ട് കീ കൊടുക്കേണ്ട ഈ വാച്ചുകള്‍ക്ക്5.85 എംഎം മാത്രമാണ് കനം.

ലിമിറ്റഡ് എഡിഷന്‍ ശേഖരത്തിലുളള ടൈറ്റന്‍ എഡ്ജ് മെക്കാനിക്കല്‍ വാച്ചുകള്‍ വെറും 200 എണ്ണം മാത്രമാണ് പുറത്തിറക്കുന്നത്.1,95,000 രൂപയാണ് വില.

ടൈറ്റന്‍റെ മെക്കാനിക്കല്‍ വാച്ചുകളില്‍ ഏറ്റവും കനംകുറഞ്ഞ എഡ്ജ് മെക്കാനിക്കല്‍ വാച്ചുകള്‍ പുറത്തിറക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് വാച്ചസ് ആന്‍ഡ് വെയറബിള്‍സ് ഡിവിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുപര്‍ണ മിത്ര പറഞ്ഞു. ഏറ്റവും കനംകുറഞ്ഞ വാച്ചുകള്‍ രൂപപ്പെടുത്തുന്നതിലും ഇന്ത്യയില്‍ പിറവിയെടുത്ത് ആഗോളതലത്തില്‍ മികവ് കാട്ടുന്നതിലും ഇതുവഴി സാധിച്ചു. ടൈറ്റന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിലകൊള്ളുന്ന നവീനതയ്ക്കും നിര്‍മ്മാണ വൈദഗ്ധ്യത്തിനും നിദാനമാണ് ഈ ശേഖരം. കരവിരുതിന്‍റെ പാരമ്യത്തിലുള്ള ഈ ലിമിറ്റഡ് എഡിഷന്‍ രൂപപ്പെടുത്തുന്നതിനായി മൂന്ന് വര്‍ഷത്തെ കഠിനാദ്ധ്വാനം വേണ്ടി വന്നു. ഇന്ത്യന്‍ നിര്‍മ്മാണ വൈദഗ്ധ്യം വെളിപ്പെടുത്തുന്നതും ടൈറ്റന് ലോക ആഡംബര വാച്ചുകളുടെ നിരയിലേയ്ക്ക് കടന്നുചെല്ലുന്നതിനും സഹായിക്കുന്നതാണ് ഈ ശേഖരം.

ടൈറ്റന്‍ ബ്രാന്‍ഡിനോട് കഴിഞ്ഞ വര്‍ഷങ്ങളില്‍ ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ കാണിച്ച സ്നേഹം ആഘോഷമാക്കുന്നതാണ് ഈ ശേഖരം. തെരഞ്ഞെടുത്ത വേള്‍ഡ് ഓഫ് ടൈറ്റന്‍, ഹീലിയോസ് വാച്ച് സ്റ്റോറുകളില്‍ ടൈറ്റന്‍ എഡ്ജ് മെക്കാനിക്കല്‍ ലഭ്യമാണ്.www.titan.co.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ അപ്പോയ്ന്‍റ്മെന്‍റിലൂടെ ബുക്ക് ചെ യ്തും ഈ എക്സ്ക്ലൂസീവ് ശേഖരം അടുത്തറിയുന്നതിന് അവസരമുണ്ട്.