റിയാദ്: ഇടവേളക്ക് ശേഷം സൗദി അറേബ്യയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഇന്ന് 306 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. നൂറിന് താഴേക്ക് വന്ന പ്രതിദിന കണക്കിലാണ് രണ്ടുദിവസത്തിനിടെ ഈ ഉയര്‍ച്ച ഉണ്ടായിരിക്കുന്നത്. എന്നാല്‍ അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം ഉയരുന്നതും മരണസംഖ്യ കുറഞ്ഞതും ആശ്വാസമായിട്ടുണ്ട്.

രോഗബാധിതരില്‍ 290 പേര്‍ ഇന്ന് രോഗമുക്തി നേടിയത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,68,945ഉം രോഗമുക്തരുടെ എണ്ണം 3,60,400ഉം ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 6386 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2159 ആയി കുറഞ്ഞു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 379 ആണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.