ലണ്ടന്‍ | ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയും ആസ്ട്രസെനിക്കയും വികസിപ്പിച്ച കൊവിഡ്- 19 പ്രതിരോധ വാക്‌സിന്‍ കൊറോണവൈറസ് വ്യാപനത്തെ തടഞ്ഞുവെന്ന് പഠനം. ഒരു ഡോസിന് ശേഷം തന്നെ വൈറസിനെതിരെ പ്രതിരോധ കവചം സൃഷ്ടിക്കപ്പെട്ടുവെന്നും ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. ബ്രിട്ടീഷ് സര്‍ക്കാറും ഇത് അംഗീകരിക്കുന്നുണ്ട്.
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ ഫലപ്രാപ്തി ലോകത്തിന് കാണിച്ചുകൊടുക്കുന്നതാണ് പഠനമെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കൊക്ക് പറഞ്ഞു. വാക്‌സിനിലൂടെ വൈറസ് വ്യാപനം രണ്ടില്‍ മൂന്ന് ഭാഗത്തോളം കുറഞ്ഞു. പഠനത്തിലെ കണ്ടെത്തല്‍ നല്ല വാര്‍ത്തയാണെന്നും മാറ്റ് പറഞ്ഞു.
വൃദ്ധരില്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് ചര്‍ച്ച നടക്കുമ്ബോഴാണ് ഈ പഠനം പുറത്തുവരുന്നത്. ചില രാജ്യങ്ങള്‍ വൃദ്ധര്‍ക്ക് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ശിപാര്‍ശ ചെയ്യുന്നില്ല. ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ നിര്‍മിക്കുന്നുണ്ട്.