വിവാഹിതയാകുന്നുവെന്ന വാര്‍ത്ത തള്ളി സ്വാസിക. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രവും പോസ്റ്റും തെറ്റിദ്ധരിച്ചാണ് സ്വാസിക വിവാഹിതയാകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്. നടനും എഴുത്തുകാരനുമായ ബദ്‌രിനാഥുമായുള്ള ചിത്രത്തിനൊപ്പം നല്‍കിയ കുറിപ്പുമാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.
എന്നാല്‍ വിവാഹ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും, വെബ്‌സീരിസിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് എടുത്തൊരു ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിച്ചതെന്നും സ്വാസിക പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി.
ബദ്‌രിനാഥിനൊപ്പം ചെയ്ത ഒരു വെബ്‌സീരിസ് ഫെബ്രുവരി 14 ന് റിലീസ് ചെയ്യാനിരിക്കക്കെ അതിനു മുന്നോടിയായാണ് ആ ചിത്രം പോസ്റ്റ് ചെയ്തത്. അതിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വെച്ച് പകര്‍ത്തിയ ചിത്രമാണ്. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി സൗഹൃദമുള്ളതുകൊണ്ടാണ് അത്തരത്തിലൊരു കുറിപ്പ് നല്‍കിയതെന്നും താരം പറഞ്ഞു.