തി​രു​വ​ന​ന്ത​പു​രം: ന​ട​ന്‍ കൃ​ഷ്ണ​കു​മാ​ര്‍ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. പാ​ര്‍​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ദ​യി​ല്‍‌ നി​ന്നാ​ണ് കൃ​ഷ്ണ​കു​മാ​ര്‍ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നും വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.

അം​ഗ​ത്വം ന​ദ്ദ​യി​ല്‍ നി​ന്ന് സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് കൃ​ഷ്ണ​കു​മാ​ര്‍ പ​റ​ഞ്ഞു. നിയ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ അ​വ​സ​രം കി​ട്ടി​യാ​ല്‍ സ്വീ​ക​രി​ക്കു​മെ​ന്നും കൃ​ഷ്ണ​കു​മാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.