സ്വര്‍ണക്കടത്തമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. കൊച്ചി സാമ്ബത്തിക കുറ്റവിചാരണ കോടിതിടയാണ് ജാമ്യം അനുവദിച്ചത്. 98 ദിവസത്തിന് ശേഷമാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഉച്ചയ്‌ക്ക് ശേഷം ശിവശങ്കര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഡോളര്‍ കടത്തുമായി യാതൊരു പങ്കുമില്ലെന്നും ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു എം ശിവശങ്കറിന്റെ വാദം. കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതികള്‍ നല്‍കിയ മൊഴി മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈവശം ഉളളതെന്നും ശിവശങ്കര്‍ കോടതിയില്‍ വാദിച്ചു.

ഒക്ടോബര്‍ 28നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. കളളപ്പണക്കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ നവംബറില്‍ സ്വര്‍ണക്കടത്ത് കേസിലും ജനുവരിയില്‍ ഡോളര്‍ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.