കണ്ണൂര്‍ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രാ സ്വീകരണത്തിനിടെ കോണ്‍ഗ്രസ് എ, ഐ പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്. മലയോര മേഖലയില്‍ കോണ്‍ഗ്രസിന്റെ അടിവേരറുത്ത തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരിലാണ് ശ്രീകണ്ഠപുരത്ത് ചൊവ്വാഴ്ച രാത്രി പ്രവര്‍ത്തര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ ഉദയഗിരി, പയ്യാവൂര്‍, നടുവില്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയിരുന്നു. ഇതിന് പിന്നില്‍ ഗ്രൂപ്പുകളികളാണെന്നാരോപിച്ച്‌ മലയോരത്തെ കോണ്‍ഗ്രസിനുള്ളില്‍ നേരത്തെ പൊട്ടിത്തെറിയുണ്ടായിരുന്നു. ഇതാണ് കയ്യാങ്കളിയില്‍ എത്തിയത്. രമേശ് ചെന്നിത്തല എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്ബായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്‌പോരും ഏറ്റുമുട്ടലും നടന്നത്.

ഈ സമയം ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ വേദിയില്‍ സംസാരിയ്ക്കുകയായിരുന്നു. കോണ്‍ഗ്രസ് എ ഗ്രൂപ്പുകാരനായ ജേക്കബ് ചെറ്റിമറ്റത്തെ (സണ്ണി) ഐ ഗ്രൂപ്പിലെ ടി എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിയ്ക്കുകയായിരുന്നു. എ ഗ്രൂപ്പുകാരും സംഘടിച്ചെത്തിയതോടെ കൂട്ടത്തല്ലാകുകയായിരുന്നു.