റിയാദ്> ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില് നിന്നുള്ള വിദേശികള്ക്ക് സൗദിയില് പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്. ആരോഗ്യ പ്രവര്ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവര്ക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യക്ക് പുറമേ യുഎഇ, അമേരിക്ക, ജര്മനി, അര്ജന്റീന, ഇന്തോനേഷ്യ, അയര്ലന്ഡ്, ഇറ്റലി, പാകിസ്ഥാന്, ബ്രസീല്, പോര്ച്ചുഗല്, യു.കെ, തുര്ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്, സ്വിറ്റ്സര്ലന്ഡ്, ഫ്രാന്സ്, പോര്ച്ചുഗല്, ലെബനോന്, ഈജിപ്ത്, ജപ്പാന് എന്നീ രാജ്യങ്ങള്ക്കാണ് വിലക്കുള്ളത്. ബുധനാഴ്ച രാത്രി ഒന്പത് മണി മുതല് വിലക്ക് പ്രാബല്യത്തില് വരും.ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് നേരത്തെതന്നെ നേരിട്ടുള്ള പ്രവേശനത്തിന് വിലക്കുണ്ട്. നിലവില്‍ ദുബായിയില്‍ എത്തി 14 ദിവസം ക്വാറന്‍റൈന്‍ കഴിഞ്ഞ ശേഷമാണ് ഇന്ത്യക്കാര്‍ സൗദിയിലേക്ക് പോയിരുന്നത്. ഇനി അതും സാധ്യമല്ല. സൗദിയിലേക്ക് പോകാനായി ഇപ്പോള്‍ ദുബായിയില്‍ ക്വാറന്‍റൈനില്‍ ഉള്ളവര്‍ക്കും വിലക്ക് ബാധകമാണ്.