പിറവം: വനിതാ എസ്‌.ഐക്കു നേരേ യുവാവിന്റെ ആക്രമണം. തിരുമാറാടി സുന്ദരിമുക്കില്‍ ഇന്നലെ വൈകീട്ട് ഏഴോടെയാണ് സംഭവം നടക്കുന്നത്. എല്‍ദോകുട്ടി എന്ന യുവാവാണ് മദ്യലഹരിയില്‍ പോലീസിനെ ആക്രമിച്ചത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് മൂന്നം​ഗ സംഘത്തെ ചോദ്യം ചെയ്യാന്‍ എത്തിയതാണ് പോലീസ്. വനിതാ എസ്‌ഐയുടെ മുഖത്തടിച്ച സംഘാം​ഗമായ എല്‍ദോകുട്ടി പൊലീസ് ജീപ്പിന്റെ താക്കോല്‍ ഊരി കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് കൂത്താട്ടുകുളം സിഐയും സംഘവുമാണ് എല്‍ദോയെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടിയത്. എല്‍ദോയ്ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.ഏതാനും പേര്‍ ലഹരി ഉപയോഗിച്ച ശേഷം പ്രദേശത്ത്‌ സ്‌ഥിരം ശല്യമുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ്‌ എസ്‌.ഐയും സംഘവുമെത്തിയത്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞദിവസം ഇതേ സ്‌ഥലത്ത്‌ കഞ്ചാവിന്‌ അടിമപ്പെട്ട യുവാവ്‌ ആക്രമിക്കാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്‌.