മുംബൈ: മഹാരാഷ്​ട്രയില്‍ തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ്​ പേപ്പര്‍ വീണ്ടും കൊണ്ടു വരാന്‍ നീക്കം. ഇതിനായുള്ള ബില്ല്​ മഹാരാഷ്​ട്ര നിയമസഭയുടെ ബജറ്റ്​ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ്​ സൂചന. ​മഹാരാഷ്​ട്രയില്‍ നിയമസഭയുടെ ബജറ്റ്​ സമ്മേളനം മാര്‍ച്ചിലാണ് ആരംഭിക്കുക.

മഹാരാഷ്​ട്ര സ്​പീക്കര്‍ നാന പ​ട്ടോളാണ് ദേശീയ ചാനലിന്​ നല്‍കിയ അഭിമുഖത്തില്‍​ ഇതുസംബന്ധിച്ച സൂചന നല്‍കിയത്​. ഇ.വി.എമ്മിനൊപ്പം ബാലറ്റ്​ പേപ്പര്‍ കൂടി കൊണ്ടു വരാനുള്ള ബില്ലിന്‍റെ കരട്​ തയാറാക്കുകയാണെന്ന്​ നാന പ​ട്ടോള്‍ പറഞ്ഞു. സംസ്ഥാന നിയമസഭ തെര​​െഞ്ഞടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും മാത്രമാവും ബാലറ്റ്​ പേപ്പര്‍ ഉപയോഗിക്കുക.

ഭരണഘടനയിലെ ആര്‍ട്ടിക്കള്‍ 328 പ്രകാരം ഇക്കാര്യത്തില്‍ നിയമമുണ്ടാക്കാന്‍ കഴിയുമെന്നും തെരഞ്ഞെടുപ്പ്​ കമീഷനുമായി ഉള്‍പ്പടെ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മഹാരാഷ്​ട്ര സ്​പീക്കര്‍ പറഞ്ഞു. മഹാ വികാസ്​ അഖാഡി സര്‍ക്കാറിലെ പാര്‍ട്ടികളായ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ്​ എന്നിവരെല്ലാം ബാലറ്റ്​ ​േപപ്പര്‍ വീണ്ടും കൊണ്ട്​ വരുന്നതിനെ അനുകൂലിക്കുകയാണ്​.