ന്യൂഡല്‍ഹി> മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്സഭാംഗത്വം രാജിവച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പില് സജീവമാകുന്നതിനായി കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് പ്രവര്‍ത്തനം മാറ്റുമെന്ന സൂചനകള്‍ക്കിടെയാണ് രാജിവാര്‍ത്ത. പാര്‍ടി തീരുമാനിച്ചാല്‍ നിയമസഭയിലേക്ക് മത്സരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാണക്കാട് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുത്തിരുന്നു. 2016 നിയമസഭ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്ന് വിജയിച്ച്‌ എം എല്‍ എയായ കുഞ്ഞാലിക്കുട്ടി 2019 എംഎല്‍എ സ്ഥാനം രാജിവച്ചാണ് മലപ്പുറത്ത് നിന്ന് ലോകസഭയിലേക്ക് മത്സരിച്ചത്.